നിലമ്പൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് ഓട്ടോക്കാര്‍ കൈയടക്കുന്നതായി യാത്രക്കാരുടെ പരാതി
നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയങ്ങാടിയിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ രാത്രി എട്ടുമുതല്‍ ഓട്ടോക്കാര്‍ കൈയടക്കുന്നതുമൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തതിയത്. നിലമ്പൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വൈകിട്ട് ഏഴരവരെ മാത്രമേ ബസുകള്‍ കയറുന്നുള്ളു.
പിന്നീട് പുലര്‍ച്ചവരെ ചെട്ടിയങ്ങാടിയിലെ പഴയ സ്റ്റാന്‍ഡില്‍വച്ചാണ് യാത്രക്കാരെ കയറ്റുകയുള്ളു. എന്നാല്‍ വൈകുന്നേരം മുതല്‍ ഈ സ്റ്റാന്‍ഡില്‍ ഓട്ടോകള്‍ വരിവരയായി നിര്‍ത്തിയിടും. സ്റ്റാന്‍ഡിനകത്തുള്ള സ്ത്രീ യാത്രകാര്‍ക്കും മറ്റും ഓട്ടോകളുടെ ഇടയിലൂടെ റോഡിലേക്ക് എത്തിയാല്‍ മാത്രമേ ബസില്‍ കയറാനാവൂ.
കഴിഞ്ഞ ദിവസം രാത്രി മഴയത്ത് പെരുന്നാള്‍ അവധി കൂടി ആയതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ യാത്രാക്കാരായിയുണ്ടായിരുന്നു. ഓട്ടോ റിക്ഷകള്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്‍പില്‍ നിരനിരയായി നിര്‍ത്തിയതോടെ ബസുകള്‍ക്കവിടെ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പറ്റാത്ത അവസ്ഥയായി.
യാത്രക്കാര്‍ പെരും മഴയത്ത് കൈ കുഞ്ഞുങ്ങളെയും പിടിച്ച് ചെളിയിലൂടെ നടന്ന് ഇരുട്ട് നിറഞ്ഞ ഭാഗത്ത് റോഡില്‍ നിന്നും കയറേണ്ടി വന്നു. ഇതു ഗതാഗത തടസത്തിനും ഇടയാക്കുകയാണ്. മഴക്കാലത്ത് രാത്രികാല യാത്രക്കാര്‍ക്ക് ബസ് യാത്രയും കാത്തിരിപ്പും ദുരന്തമായി മാറിയിരിക്കുകയാണ്. തൊട്ടടുത്ത് തന്നെയായിട്ടും പൊലിസ് ഇടപെടാതിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."