HOME
DETAILS

മധുരപ്പിറന്നാള്‍

  
backup
October 31 2019 | 18:10 PM

%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d

പുരാതന വാണിജ്യബന്ധങ്ങള്‍ - ''പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടു'' നിവര്‍ന്നു കിടക്കുന്ന കേരളത്തിന് ദീര്‍ഘവും വിശാലവുമായ ഒരു ചരിത്രമുണ്ട്. എ.ഡി. ഒന്‍പതാം ശതകത്തോടുകൂടി മാത്രമാണ് ഈ പ്രദേശം സാംസ്‌കാരികവും രാഷ്ട്രീയവും ഭാഷാപരവുമായ വ്യക്തിത്വമാര്‍ജ്ജിക്കുന്നതെങ്കിലും അനാദികാലം മുതല്‍ക്കുതന്നെ ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും വിദേശങ്ങളിലുമുള്ള ജനം ഈ നാടിനെക്കുറിച്ചറിഞ്ഞിരുന്നു. ഐക്യകേരളം നിലവില്‍ വരുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ബി.സി. മൂന്നാം സഹസ്രാബ്ദം തൊട്ടെങ്കിലും സുഗന്ധദ്രവ്യങ്ങളുടെ കലവറ എന്ന കീര്‍ത്തി കാരണം വിദേശികളെ കേരളത്തിന്റെ തീരത്തെത്തിച്ചിരിക്കണം എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ നിഗമനം.
അതിപുരാതനമായ സിന്ധുനദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ പോലും കേരളവും ഉത്തരേന്ത്യയും തമ്മില്‍ വാണിജ്യബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നു. അന്ന് കേരളത്തില്‍ മാത്രം ഉല്‍പാദിപ്പിക്കപ്പെടുന്ന പല വസ്തുക്കളും സിന്ധുനദീതടത്തിലെത്തിക്കുകയും അവിടെനിന്നു കരമാര്‍ഗം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെത്തിച്ചേരുകയും ചെയ്തിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്.
കുരുമുളക്, കറുവപ്പട്ട, ഏലം, കരയാമ്പൂ തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രിയമുണ്ടായിരുന്നതിനാല്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും ഇവ ആ പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. സുഗന്ധദ്രവ്യങ്ങളുടെ ക്രയവിക്രയം അന്ന് ബാബിലോണ്‍ നഗരത്തിലെ പ്രധാന വ്യാപാരങ്ങളിലൊന്നായിരുന്നു. ബാബിലോണിയക്കാരെ കൂടാതെ കേരളത്തിലെ സുഗന്ധവസ്തുക്കളില്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നവരാണ് ഈജിപ്റ്റുകാരും അസ്സീറിയക്കാരും. ഇസ്രായേലിലെ സോളമന്‍ രാജാവ് ഒരു കപ്പല്‍ നിരതന്നെ അയച്ച് കേരള തീരത്തുനിന്ന് സുഗന്ധ വസ്തുക്കളുടെയും മറ്റും വലിയ ശേഖരം കയറ്റി പോയതായും പറയപ്പെടുന്നു. പശ്ചിമേഷ്യയില്‍നിന്നു വന്ന ഈ വ്യാപാരികളിലൂടെയായിരുന്നു കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ യൂറോപ്പിലെത്തിച്ചേര്‍ന്നത്.

ചേറളം കേരളമായ കഥ

സഹ്യപര്‍വതത്തിനും അറബിക്കടലിനുമിടയില്‍ ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടന്ന ഒരു ഭൂപ്രദേശമാണ് കേരളം. കടലില്‍നിന്നു പൊങ്ങിവന്നതിനാല്‍ അന്ന് ആ പ്രദേശം ചേറളമായിരുന്നു (ചെളിചേര്‍ന്ന ചതുപ്പുനിലം). ചേരളം (ചേറളം) എന്ന സംസ്‌കൃതീകൃത രൂപമാണ് കേരളം. ചേര്‍ അഥവ ചേര്‍ന്ത എന്നതിന് അന്നു നിലവിലുണ്ടായിരുന്ന മലനാടിനോട് കൂട്ടിച്ചേര്‍ത്ത ദേശം എന്ന അര്‍ഥം ലഭിക്കുന്നു. കന്നട ഭാഷയില്‍ 'ച'കാരമെല്ലാം 'ക'കാരമായാണ് പറയാറ്. അങ്ങനെയെങ്കില്‍ ചേറളത്തെ കേറളമാക്കിയത് കന്നടക്കാരനാണെന്നാണ് ഭാഷാപണ്ഡിതന്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പക്ഷം. കുലശേഖര ഭരണകാലത്ത് 9-ാം നൂറ്റാണ്ടോടുകൂടിയാണ് മലയാളം പഴന്തമിഴില്‍നിന്ന് ഒരു സ്വതന്ത്ര ഭാഷയായി ഉരുത്തിരിഞ്ഞു വന്നത്. കൂത്തും കൂടിയാട്ടവും രൂപപ്പെടുന്നതും ഇക്കാലത്തുതന്നെ.

മലയാളത്തിന്റെ സ്ഥാനം

യുനസ്‌കോയുടെ ഭാഷാ പട്ടികയില്‍ 26-ാം സ്ഥാനമാണ് മലയാളത്തിനുള്ളത്. ലോക ഭാഷകളില്‍ മാതൃഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ കേരളം 26-ാം സ്ഥാനത്താണുള്ളതെങ്കിലും ഗ്രീക്ക്, സ്വീഡിഷ് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളെക്കാള്‍ കൂടുതല്‍ പേര്‍ മലയാളം സംസാരിക്കുന്നു.

തിരുവിതാംകൂര്‍

തിരുവിതാംകൂര്‍ (വേണാട്) മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലം (1729-1758) ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്നാണ്. അദ്ദേഹം 1729-ല്‍ കൊച്ചിക്കു തെക്കുള്ള നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തിരുവിതാംകൂര്‍ രാജ്യത്തിനു രൂപം നല്‍കി. ശ്രീ ചിത്തിര തിരുനാളായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ്. അദ്ദേഹത്തിന്റെ ദിവാന്‍ (മുഖ്യമന്ത്രി) സര്‍ സി.പി.രാമസ്വാമി അയ്യര്‍ മികച്ച ഭരണതന്ത്രജ്ഞന്‍ ആയിരുന്നെങ്കിലും ജനവികാരങ്ങളെ ഒട്ടും മാനിച്ചിരുന്നില്ല. 1932-ല്‍ നിവര്‍ത്തന പ്രക്ഷോഭം എന്ന പേരില്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ജനകീയ സമരം സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ രൂപീകരണത്തിന് ഇടയാക്കി. ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ ദിവാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കു ഫലമുണ്ടായില്ല. ഭാരതം സ്വതന്ത്രയായതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ സ്വതന്ത്രയായി നില്‍ക്കാന്‍ നടത്തിയ നീക്കവും വിജയിച്ചില്ല.

ആദ്യഭരണം

കേരളത്തിലെ രാജഭരണകാലത്തെക്കുറിച്ച് ആദ്യ ചരിത്ര രേഖകള്‍ ലഭിക്കുന്നത് സംഘകാല കൃതികളില്‍നിന്നാണ്. അന്ന് കേരളം ഭരിച്ചിരുന്നത് ആദിചേരരാജാക്കന്മാരാണ്. സംഘകാലത്തെ ഒന്നാം ചേര സാമ്രാജ്യവും 12-ാം ശതകത്തിന്റെ ആരംഭത്തിലുണ്ടായ രണ്ടാം ചേരസാമ്രാജ്യവും (കുലശേഖര സാമ്രാജ്യം ഇന്നത്തെ കേരളത്തിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നവയായിരുന്നു. പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡഗാമ 1498-ല്‍ കാപ്പാട് കടപ്പുറത്ത് എത്തിച്ചേരുമ്പോള്‍ കേരളത്തിലെ ആകെ ജനങ്ങളുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പോരുന്ന ഒരു ഭരണകൂടം ഇന്നാട്ടിലില്ലായിരുന്നു. മറിച്ച് 40 ചെറിയ നാടുകളും നാടുവാഴികളുമാണുണ്ടായിരുന്നത്. വേണാട്, കോലത്തുനാട് കൊച്ചി, കോഴിക്കോട് എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ. കേരളപ്പിറവിക്കു മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്ന് ശക്തമായ നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്.

പെരുമ്പടപ്പ് സ്വരൂപം

പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീരാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. കുലശേഖര സാമ്രാജ്യം തകര്‍ന്നടിഞ്ഞ 12-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കൊച്ചി രാജ്യത്തിന്റെ ഉദയം. ഒരുകാലത്ത് പൊന്നാനി മുതല്‍ കൊച്ചിക്കു തെക്കുവരെ പരന്നുകിടന്നിരുന്ന ഈ രാജ്യത്തിന്റെ വിസ്തൃതി സാമൂതിരിമാരുടെ ആക്രമണത്തിനു ശേഷം പകുതിയില്‍ കുറവായിച്ചുരുങ്ങി.
12-ാം ശതകത്തിന്റെ അവസാനം വരെ പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനമുറപ്പിച്ചിരുന്നത് വന്നേരിയില്‍ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടം എന്ന സ്ഥലത്തായിരുന്നു. സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ വന്നേരിക്കൊട്ടാരമുപേക്ഷിച്ച് മഹോദയപുര (കൊടുങ്ങല്ലൂര്‍) ത്തേക്ക് താമസം മാറി. തുടര്‍ന്ന് മഹോദയപുരത്തിന്റെ വാണിജ്യ പ്രാധാന്യം നഷ്ടപ്പെടുകയും സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്കു മാറ്റുകയും ചെയ്തു. വാസ്‌കോഡഗാമയുടെ വരവോടെ ആദ്യം പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും കൊച്ചിയില്‍ അധീശത്വം സ്ഥാപിച്ചു. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി കൊച്ചി സഖ്യത്തില്‍ ഏര്‍പ്പെട്ടു.
1920-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കൊച്ചി നാട്ടുരാജ്യത്ത് ആരംഭിച്ചു. തൃശൂര്‍ പ്രദേശം കേന്ദ്രമാക്കി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി പ്രസിഡന്റായും മൂത്തേടത്ത് നാരായണമേനോന്‍ സെക്രട്ടറിയുമായ ഒരു കമ്മറ്റിയാണ് അക്കാലത്ത് നിലവില്‍ വന്നത്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സന്ദേശം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ 1930ല്‍ കൊച്ചിയില്‍ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് കൊച്ചിന്‍ കോണ്‍ഗ്രസ്. തുടര്‍ന്ന് പിന്നോക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പ്രാതിനിധ്യം ആവശ്യപ്പെട്ട് കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടു. ഈ രണ്ടു കോണ്‍ഗ്രസുകളുടെയും ഭിന്നാഭിപ്രായങ്ങള്‍ അവസാനിപ്പിക്കാനാണ് 1941-ല്‍ കൊച്ചിരാജ്യ പ്രജാമണ്ഡലം എന്ന രാഷ്ട്രീയ കക്ഷി രൂപംകൊണ്ടത്. ഇതോടെ കൊച്ചിയിലെ സ്വാതന്ത്ര്യസമരത്തിന് തീഷ്ണത കൈവന്നു. 1946-സെപ്റ്റംബര്‍ 9-ന് ഇവിടെ പ്രജാമണ്ഡലം മന്ത്രിസഭ അധികാരത്തില്‍ വന്നു.

കേരളീയം

1950 നവംബര്‍ 1-ന് കേരളസംസ്ഥാനം രൂപംകൊള്ളുമ്പോള്‍ കേവലം 5 ജില്ലകളാണുണ്ടായിരുന്നത്. അവ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നിവയായിരുന്നു. 1957-ല്‍ മലബാറിനെ വിഭജിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്നു ജില്ലകളാക്കി. ഇതേവര്‍ഷം ഓഗസ്റ്റ് 17 ന് കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍നിന്നുള്ള ഏതാനും പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ല രൂപീകരിച്ചു. കോട്ടയം, തൃശൂര്‍ ജില്ലകള്‍ വിഭജിച്ചാണ് 1958 ഏപ്രില്‍ 1 ന് എറണാകുളം ജില്ലയുണ്ടാക്കിയത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1969 ജൂണ്‍ 16-നാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. 1972 ജനുവരി 26 ന് ഇടുക്കി ജില്ലയുണ്ടാക്കിയത് കോട്ടയം, എറണാകുളം ജില്ലകള്‍ വിഘടിപ്പിച്ചാണ്. 1980 നവംബര്‍ ഒന്നിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയും 1982 നവംബര്‍ 1 ന് കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍നിന്നുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയും രൂപീകരിച്ചു. ഏറ്റവും ഒടുവില്‍ കേരളത്തിലെ 14-ാമത്തെ ജില്ലയായി കാസര്‍കോട് ജില്ലയുടെ രൂപീകരണം 1984 മെയ് 24 ന് കണ്ണൂര്‍ ജില്ലയെ വിഭജിച്ചായിരുന്നു.


സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കണം
മഹാത്മഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാരതമെമ്പാടും പടര്‍ന്നു പന്തലിച്ച കാലം. പ്രവര്‍ത്തന സൗകര്യത്തിനായി കോണ്‍ഗ്രസ്സിന്റെ പ്രാദേശിക സമിതികള്‍ ഭാഷാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ നാഗ്പൂരില്‍ 1920-ല്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം തീരുമാനമെടുത്തു. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ കോണ്‍ഗ്രസ് നിയോഗിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്വന്തം ഭാഷയില്‍ നടത്താനും, വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുന്നതിനും ഭാഷാ സംസ്ഥാനങ്ങളുണ്ടാവണമെന്ന് നെഹ്‌റു കമ്മിറ്റി ആവശ്യപ്പെട്ടു. ഒപ്പം ഭൂമിശാസ്ത്രപരവും ജനഹിതവും സാമ്പത്തികമായ മാനദണ്ഡങ്ങളും ഇതിനായി പരിഗണിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ യോജിച്ച് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ഐക്യകേരളത്തിനു വഴിതെളിച്ച ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. തുടര്‍ന്ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് 1927-ല്‍ മുന്നോട്ടുവച്ചു. ബ്രിട്ടീഷുകാരും ഭരണസൗകര്യത്തിനായി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നിര്‍ദ്ദേശിച്ചിരുന്നു.


സാമൂതിരിയും
മലബാറും

നിരവധി നാട്ടുരാജ്യങ്ങളുണ്ടായിരുന്ന മലബാറിലെ ഏറ്റവും ശക്തനായ ഭരണാധികാരി കോഴിക്കോട് സാമൂതിരിയായിരുന്നു. 12-ാം ശതകത്തില്‍ നിലവില്‍ വന്ന സാമൂതിരിഭരണം 1792-ല്‍ മലബാര്‍ മുഴുവന്‍ ബ്രിട്ടീഷ് ആധിപത്യത്തിലാകുന്നതുവരെ തുടര്‍ന്നു. പോര്‍ച്ചുഗീസുകാര്‍ക്കുശേഷം ഡച്ചുകാരും ഫ്രഞ്ചുകാരും മലബാറിലെത്തി ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചു. മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരാലിയും ടിപ്പുവും മലബാര്‍ ആക്രമിച്ച് അവിടത്തെ നാട്ടുരാജാക്കന്മാരെ പരാജയപ്പെടുത്തി. ഇംഗ്ലീഷുകാര്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയതോടെ മലബാര്‍ അവരുടെ നിയന്ത്രണത്തിലായി. 1800 മെയ് 1ന് മദ്രാസ് പ്രോവിന്‍സിലെ ജില്ലയായി മലബാര്‍ മാറി. മലബാറില്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണമായിരുന്നതിനാല്‍ അവിടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭം തുടക്കത്തില്‍ തന്നെ ശക്തിപ്രാപിച്ചു. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രചാരണവും പ്രക്ഷോഭവും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതും മലബാറില്‍ തന്നെ.

തിരു-കൊച്ചി
രൂപീകരണം

1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്ര്യമായതിനെത്തുടര്‍ന്ന് നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ നാട്ടുരാജ്യ സംയോജന നിയമമനുസരിച്ച് തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1949 ജൂലായ് 1-ന് തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. ഐക്യകേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്.


വിശേഷണങ്ങള്‍

അറബിക്കടലിന്റെ റാണി - കൊച്ചി.
കിഴക്കിന്റെ കശ്മീര്‍ - മൂന്നാര്‍
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
സാംസ്‌കാരിക തലസ്ഥാനം - തൃശൂര്‍
കേരളത്തിലെ നെതര്‍ലന്റ് - കുട്ടനാട് (പമ്പാനദിയുടെ ദാനം എന്നും പറയുന്നു).
കേരള സ്വിറ്റ്‌സര്‍ലന്റ് - വാഗമണ്‍
കേരളത്തിലെ വൃന്ദാവനം - മലമ്പുഴ
പാവപ്പെട്ടവന്റെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ചിറാപുഞ്ചി - ലക്കിടി (വയനാട്)
ദക്ഷിണ നളന്ദ - കാന്തളൂര്‍ ശാല
കേരളത്തിലെ മക്ക - പൊന്നാനി
അക്ഷര നഗരം - കോട്ടയം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  21 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  21 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  21 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago