രേഖകളില്ലാതെ വരുന്ന വാഹനങ്ങളെ പിടികൂടാന്‍ സംവിധാനമില്ല ചൊര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ ആര്‍.ടി.ഒ ചെക്കുപോസ്റ്റു വേണം
മുള്ളേരിയ: ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചരക്കു ലോറികള്‍ ഉള്‍പ്പെടെ ദിവസേന അഞ്ഞൂറോളം വാഹനങ്ങള്‍ കടന്നു പോകുന്ന കാസര്‍കോടു നിന്നു കര്‍ണാടകയിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്. മരം, പച്ചക്കറി, മണല്‍, കോഴി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ലോഡുകളുമായി നിരവധി ലോറികളാണ് കര്‍ണാടകയില്‍ നിന്നു ഇതുവഴി എത്തുന്നത്.
ലോഡുമായി എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനവും ഈ പാതയിലില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ടാക്‌സി വാഹനങ്ങള്‍ക്കു താല്‍ക്കാലിക പെര്‍മിറ്റു നല്‍കാനോ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെയും രേഖകളില്ലാതെ വരുന്ന വാഹനങ്ങളെയും പിടികൂടാനുള്ള സംവിധാനമോ ഇവിടെയില്ല. ഇതു കാരണം സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട ലക്ഷങ്ങളാണു നഷ്ടമാവുന്നത്.
ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ശബരിമല തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ക്കു താല്‍ക്കാലിക പെര്‍മിറ്റു ലഭിക്കണമെങ്കില്‍ ചെറുവഞ്ഞൂരിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം. നിലവില്‍ ചെറുവത്തൂര്‍, മഞ്ചേശ്വരം, പെര്‍ള എന്നിവിടങ്ങളിലാണ് ആര്‍. ടി. ഒ ചെക്ക് പോസ്റ്റ് ഉളളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദൂരില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവിടെ നിന്നു മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു.
ജില്ലയിലെ തന്നെ ഏറെ തിരക്കുള്ള ഈ പാതയില്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ് സ്ഥാപിച്ചാല്‍ സര്‍ക്കാറിനു സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനു പുറമെ അപകടങ്ങള്‍ കുറയാനും മതിയായ രേഖകള്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പിടികൂടാനും മറ്റും സാധ്യമാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."