പാതയോര കച്ചവടങ്ങളിലും കൃത്രിമം; ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി
ചങ്ങരംകുളം: ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയോരത്തെ കച്ചവടങ്ങളിലും താലൂക്കിലെ കച്ചവട സ്ഥാപനങ്ങളിലും ലീഗല്‍ മെട്രോളജി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് മിന്നല്‍ പരിശോധന നടത്തി.
ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനെകുറിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് നിരന്തരമായി ലഭിക്കുന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
കുറഞ്ഞ വിലക്ക് പാതയോരത്ത് കച്ചവടം നടത്തുന്നവര്‍ കച്ചവട സ്ഥാപനങ്ങളില്‍ കിലോക്ക് വന്‍ വില വരുന്ന സാധനങ്ങള്‍ രണ്ട്, മൂന്ന് കിലോക്ക് 100 രൂപ നിരക്കില്‍ വില്‍പന നടത്തി വരുന്നുണ്ട്. വില നിലവാരം ബോര്‍ഡ് വച്ച് പ്രദര്‍ശിപ്പിച്ച് നടക്കുന്ന വില്‍പനക്ക് ഉപഭോക്താക്കളും കൂടുതലാണ് . എന്നാല്‍ ചിലര്‍ കിലോ അളക്കുന്ന ത്രാസുകള്‍ വ്യാജമാണെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത് . ഗുണ നിലവാരം കുറഞ്ഞതും കൃത്യതാ പരിശോധന ഉറപ്പുവരുത്താത്തതുമായ ത്രാസുകളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. ത്രാസിലെ അളവു പ്രകാരം രണ്ടു കിലോ നൂറു രൂപക്ക് വാങ്ങുന്ന സാധനം യഥാര്‍ഥത്തില്‍ ഒന്നര കിലോയാണ് ഉണ്ടാകുക.
ഇത്തരം തട്ടിപ്പു നടത്തുന്നതില്‍ അധികവും പിടികൂടിയത് ഇതര സംസ്ഥാനക്കാരെയാണ്. കൂടാതെ ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലെ ചില ഉല്‍പന്നങ്ങളില്‍ മായം ചേര്‍ത്തതായും പരമാവധി ഉപയോഗിക്കാവുന്ന തിയതി കഴിഞ്ഞിട്ടും വില്‍പ്പനക്ക് വച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ ആരംഭിക്കാന്‍ തുടങ്ങുമ്പോഴേക്കും ലീഗല്‍ മെട്രോളജി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധക്ക് വരുന്നത് മറ്റു സ്ഥാപനങ്ങളെ അറിയിക്കുന്നതിനാല്‍ പല കൃത്രിമവും പിടികൂടാനാകുന്നില്ലെന്നും നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലീഗല്‍ മെട്രോളജി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ജെ ജിന്‍സണ്‍, സന്തോഷ് , ഉദ്യോഗസ്ഥരായ ജവഹര്‍, സന്തോഷ് , ബിജോയ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."