ക്രിക്കറ്റില്‍നിന്ന് അവധിയെടുത്ത് മാക്സ്വെല്
സിഡ്നി: സജീവ ക്രിക്കറ്റില്‍നിന്ന് നീണ്ട അവധി എടുത്ത് ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്. മാനസിക പിരിമുറുക്കം മാറാനും മറ്റു ചികിത്സയ്ക്കും വേ@ണ്ടിയാണ് അദ്ദേഹം അവധിയെടുക്കുന്നതെന്നാണ് ക്രിക്കറ്റ് ആസ്ത്രേലിയ നല്കുന്ന വിശദീകരണം. ഇതോടെ ശ്രീലങ്കയ്ക്കെതിരേ ട്വന്റി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരത്തിലും വരാനിരിക്കുന്ന പാകിസ്താന് പരമ്പരയിലും മാക്സ്വെല് ഉണ്ട@ാകില്ല. മിന്നും ഫോമില്‍ നില്‍ക്കവെ പെട്ടെന്ന് അവധിയെടുക്കാനുള്ള മാക്സ്വെല്ലിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റിയില്‍ 28 പന്തില്‍ 62 റണ്‍സുമായി അദ്ദേഹം കൈയടി നേടിയിരുന്നു. ശ്രീലങ്കന്‍ പരമ്പരയ്ക്ക് മുമ്പ് തന്നെ അദ്ദേഹം മാനസികമായി സംതൃപ്തനായിരുന്നില്ല. മികച്ച കളിക്കാരനായ മാക്സ്വെല് എത്രയും വേഗം ക്രിക്കറ്റിലേക്ക് തിരിച്ചെത്തട്ടെയെന്ന് ടീമിന്റെ മനഃശാസ്ത്ര ഡോക്ടര്‍ മിഖായേല്‍ ലോയ്ഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."