HOME
DETAILS
MAL
പ്ലാവില കുമ്പിളില്‍ കഞ്ഞി കുടിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍
backup
November 21 2018 | 23:11 PM
കട്ടാങ്ങല്‍: പഴമയുടെ അറിവുകള്‍ ശേഖരിക്കുക എന്ന ആശയം മുന്‍നിര്‍ത്തി നടത്തിയ പരിപാടിയുടെ ഭാഗമായി പുള്ളന്നൂര്‍ ന്യൂ ഗവ. എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്ലാവില കുമ്പിളില്‍ കഞ്ഞി കുടിച്ചു.
വാര്‍ഡ് മെമ്പര്‍ പി.പി മൈമൂന ഉദ്ഘാടനം ചെയ്തു. പഴയ കാലത്തെ ഭക്ഷണ രീതികള്‍ പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. മെതിയടി, മുള കൊണ്ടുള്ള പുട്ടുകുറ്റി, അമ്മിയും കുട്ടിയും, ചിരട്ട കൊണ്ടുള്ള കയില്, തലക്കുട, കാളയെ കൊണ്ട് നിലം ഉഴല്‍, പത്തായം, ഉറി, ഉലക്ക, ഉരല് മുതലായ കാര്യങ്ങള്‍ പ്രധാനാധ്യാപിക പുഷ്പലത കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു.
ഷൈനി, അനീസ്, രൂപ, ഷിദ, ദിവ്യ, രസില സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."