കേരളത്തിന്റെ ഭാഗ്യ'ഗിരി'യായി കൃഷ്ണഗിരി
നിസാം കെ. അബ്ദുല്ല
കൃഷ്ണഗിരി: കേരള ക്രിക്കറ്റിന്റെ ഭാഗ്യ ഗിരിയായി വയനാട് കൃഷ്ണഗിരി സ്റ്റേഡിയം.
അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ പരുങ്ങലിലായ കേരളത്തെ ഹോംഗ്രൗണ്ട് കൂടിയായ കൃഷ്ണഗിരിയാണ് ടൂര്ണമെന്റിലേക്ക് തിരിച്ച് കൊണ്ടുവന്നത്. തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ സൗത്ത്സോണ്‍ ഗ്രൂപ്പില്‍ മൂന്നാമതാണ് കേരളമുള്ളത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനിലയും എതിര്‍ടീമുകള്‍ക്ക് മുന്നില്‍ ലീഡും വഴങ്ങിയതോടെ ഗ്രൂപ്പില്‍ കേരളത്തിന്റെ നില പരുങ്ങലിലായിരുന്നു. ഇവിടെ നിന്നാണ് കേരളം കുതിച്ചുയര്‍ന്ന് മൂന്നാംസ്ഥാനത്തെത്തിയത്. ഇതിന് സഹായകമായത് കൃഷ്ണഗിരിയിലെ തുടര്‍ച്ചയായ രണ്ട് വിജയങ്ങളും. പോണ്ടിച്ചേരിയും ഗോവയുമാണ് കൃഷ്ണഗിരിയില്‍ കേരളത്തിന്റെ കളിമികവിന് മുന്നില്‍ തോല്‍വി സമ്മതിച്ചത്. കൃഷ്ണഗിരിയിലെ ആദ്യമത്സരത്തില്‍ ആന്ധ്രയോട് സമനില വഴങ്ങേണ്ടി വന്ന കേരളം ഒന്നാമിന്നിങ്സില്‍ ലീഡും വഴങ്ങിയതോടെ നഷ്ടമായത് മൂന്ന് പോയിന്റുകളാണ്. തുടര്‍ന്ന് തമിഴ്നാട്ടില്‍ തമിഴ്നാടിനെതിരേയും ലീഡ് വഴങ്ങി സമനില പാലിക്കേണ്ടി വന്നു കേരളത്തിന്. ഇതോടെ രണ്ട് കളികളില സമ്പാദ്യം വെറും രണ്ട് പോയിന്റെന്നതായി. ഇതോടെ ഗ്രൂപ്പില്‍ ആറാം സ്ഥാനത്തായിപ്പോയി കേരളം. ഇവിടെ നിന്നാണ് രണ്ട് കളികള്‍ വിജയിച്ചുകൊണ്ടുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്. 12ന് ആരംഭിച്ച പോണ്ടിച്ചേരിക്കെതിരായ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ ആധികാരി വിജയം കരസ്ഥമാക്കി ഗ്രൂപ്പിലെ സാധ്യത സജീവമായി നിലനിര്‍ത്തി. തുടര്‍ന്ന് മൂന്നാം ഹോം മാച്ചിലും കത്തിക്കയറിയ കേരളം ഗോവയെയും അടിയറവ് പറയിച്ച് ടൂര്‍ണമെന്റില്‍ തങ്ങളുടെ മൂന്നോട്ടുള്ള പ്രയാണം കൂടുതല്‍ സുഗമമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."