'എന്റെ ഉമ്മയുള്‍പെടെ ആയിരക്കണക്കിന് പേരെ അന്യായമായി തടങ്കലില്‍ വെച്ചിട്ട് മൂന്നുമാസമായി, കശ്മീരിലെ ഉമ്മമാരെ എത്രകാലം അവരുടെ മക്കളില്‍ നിന്നകറ്റും- രോഷാകുലയായി മെഹ്ബൂബ മുഫ്തിയുടെ മകള്‍
ജമ്മുകശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. ആയിരക്കണക്കിന് കശ്മീരികളെ തടങ്കലില്‍ വെച്ചിട്ട് മൂന്നുമാസമായെന്ന് അവര്‍ പ്രധാനമന്ത്രിയെ ാൊര്‍മിപ്പിച്ചു. എ.എന്‍.ഐ പ്രസിദ്ധീകരിച്ച മാതാവിനൊപ്പമുള്ള മോദിയുടെ ചിത്രം കണ്ടാണ് അവരുടെ പ്രതികരണം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വരെ സുരക്ഷയുടെ പേരും പറഞ്ഞ് തടവിലിട്ടിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
മാതാവുമൊത്തുള്ള മോദിയുടെ ചിത്രം ഹൃദയവര്‍ജ്ജകമാണ്. എന്റെ മാതാവ് ഉള്‍പെടെ രാഷ്ട്രീയക്കാര്‍, പൗരപ്രമുഖര്‍ എന്തിനേറെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വരെ ആയിരക്കണക്കിന് പേരെ തടവിലിട്ടിട്ട് ഇപ്പോള്‍ മൂന്നുമായിരിക്കുന്നു. എത്രകാലം ആ ഉമ്മമാരെ താങ്കള്‍ അവരുടെ മക്കളില്‍ നിന്നകറ്റും- അവര്‍ ട്വീറ്റ് ചെയ്തു. മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റര്‍ പേജിലാണ് അവര്‍ തന്റെ പ്രതികരണം ഇട്ടിരിക്കുന്നത്.
Heartwarming PM sir @narendramodi .But its been 3 months since you illegally detained my mother along with thousands of politicians,civil society members & minor boys. How much longer will you separate those mothers from their sons for? https://t.co/ZHd7qjL4sr
— Mehbooba Mufti (@MehboobaMufti) November 1, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."