പ്രതിരോധം ഊര്‍ജിതമാക്കിയിട്ടും പകര്‍ച്ചപ്പനിക്ക് ശമനമില്ല
തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും സംസ്ഥാനത്ത് പകര്‍ച്ചപ്പനി അനിയന്ത്രിതമായി വര്‍ധിക്കുന്നു. ഇന്നലെ വിവിധ ആശുപത്രികളിലായി 10,962 പേര്‍ പനിക്ക് ചികിത്സ തേടി. കൊല്ലത്താണ് എറ്റവും അധികം പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൊല്ലം- 53, പത്തനംതിട്ട- 2, ആലപ്പുഴ- 9, തൃശൂര്‍- 12, മലപ്പുറം- 4, കോഴിക്കോട്- 1, കാസര്‍കോട്- 2 എന്നിങ്ങനെയാണ് കണക്ക്. തിരുവനന്തപുരത്ത് 2042 പേരും തൃശൂരില്‍ 1892 പേരും പാലക്കാട്ട് 1142 പേരും കോഴിക്കോട്ട് 1137 പേരും പനിക്ക് ചികിത്സ തേടി.
കോഴിക്കോട്ട് 10 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്കുവീതവും എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 93 പേര്‍ പനിബാധിച്ച് മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി ഈ മാസം 24,968 പേര്‍ പനിക്ക് ചികിത്സ തേടിയെത്തി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതല്‍. 15ലധികം പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ആശുപത്രികളില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല ആശുപത്രികളിലും വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനതല ശുചീകരണ യജ്ഞം നാളെ മുതല്‍ വീണ്ടും നടക്കും. സ്വകാര്യ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."