സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കുറ്റം ചുമത്തി ഫിറോസ് കുന്നംപറമ്പിലിനെതിരേ കേസെടുത്തു
പാലക്കാട്: സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ പൊലിസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി ടി.എസ് ആശിഷ് നല്‍കിയ പരാതിയിലാണ് ആലത്തൂര്‍ പൊലിസ് കേസെടുത്തത്.
ഫിറോസിനെതിരേ മുന്‍ കെ.എസ്.യു നേതാവ് ജസ്ല മാടശ്ശേരി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന്‍ പങ്കെടുത്ത ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്തതിനെതിരേയാണ് വിമര്‍ശനമുന്നയിച്ച്. എന്നാല്‍ ഇതിനെതിരേ ഇവരുടെ പേരെടുത്ത് പറയാതെ വേശ്യ എന്ന തരത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയായിരുന്നു.
മാന്യതയുള്ളവര്‍ പറഞ്ഞാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും മറ്റു പലര്‍ക്കും ശരീരം കാഴ്ച വെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ സംസാരിക്കാന്‍ എന്ത് യോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാല്‍ തനിക്ക് ഒന്നുമില്ലെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. ഈ പരാമര്‍ശനത്തിന്റെ പേരിലാണ് ഇപ്പോള്‍ പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."