യു.എ.പി.എ അറസ്റ്റില്‍ സി.പി.എം പ്രതിസന്ധിയില്‍; പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം തണുപ്പിക്കാന്‍ ഫേസ്ബുക്ക് പേജില്‍ നിലപാട് വിശദീകരിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍
കോഴിക്കോട്: സി.പി.എം, ഡി.വൈ.എഫ്.ഐ ്പ്രവര്‍ത്തകരായ രണ്ട് പേരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമാകുന്നു.
കോഴിക്കോട്ട് പന്തീരാങ്കാവ് പൊലിസാണ് താഹ ഫസല്‍, അലന്‍ ശുഹൈബ് എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലിസിന്റെ വാദം. അതേസമയം കോഴിക്കോട്ട് നടന്ന സംഭവത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ ശക്തമായ അമര്‍ഷം തടയാന്‍ ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ നിലപാട് വിശദീകരിച്ച് ജില്ലാ സെക്രട്ടറി പി. മോഹനന്‍ തന്നെ രംഗത്ത് വന്നു.
മാവോയിസ്റ്റുകളുമായി ഏതെങ്കിലും തരത്തിലുള്ള സൗഹൃദമോ ബന്ധമോ വച്ച് ആളുകള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തുന്നത് നല്ല പുനരാലോചനക്ക് വിധേയമാക്കണമെന്ന് അദ്ദേഹം പറയുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതിന് ഏറ്റവും അവസാനഘട്ടത്തില്‍ ചുമത്തുന്ന വകുപ്പാണ് യു.എ.പി.എ. അത് ഇത്തരം കാര്യങ്ങളില്‍ ആദ്യമേ തന്നെ പുനരാലോചന ഇല്ലാതെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഈ കാര്യത്തില്‍ സമഗ്രമായ അന്വേഷണം അടിന്തരമായി നടത്തണം. സി.പി.എം ഒരിക്കലും മാവോയിസത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
https://www.facebook.com/cpimkozhikode/videos/514167082471930/?t=2
ഇന്ന് ഉച്ചക്ക് ശേഷമാണ് ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വീഡിയോ ദൃശ്യങ്ങളുമായി നേതൃത്വം തന്നെ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട്ട് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തില്‍ തന്നെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ തന്നെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയത് അമര്‍ഷം രൂക്ഷമാകാനിടയാക്കുകയായിരുന്നു.
പ്രശ്‌നത്തിന്റെ സങ്കീര്‍ണത ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി പിണറയി വിജയന്‍ ഡി.ജി.പിയെ വിളിച്ച് അറസ്റ്റ് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. നേരത്തേ സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പന്തീരാങ്കാവ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."