അന്തമാനിലെ കൊല; മാപ്പ് നല്‍കുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം
വാഷിങ്ടണ്‍: അന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ കൊല്ലപ്പെട്ട യു.എസ് മിഷനറി പ്രവര്ത്തകന് ജോണ്‍ അലന് ചൗവിന്റെ കുടുംബം കൊലയാളികള്‍ക്കു മാപ്പുനല്കി. കൊലപാതകത്തിനു പിന്നിലുള്ള സെന്റിന്ലെസ് ഗോത്ര വിഭാഗങ്ങള്‍ക്കു മാപ്പ് നല്‍കുകയാണെന്ന് അലന്റെ കുടുംബം ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ ഏഴുപേരെ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആധുനിക മനുഷ്യര്‍ക്കു പ്രവേശന വിലക്കുള്ള പ്രദേശത്ത് അമ്പെയ്താണ് ജോണ്‍ അലന് ചൗനെ കൊലപ്പെടുത്തിയത്. തലസ്ഥാന നഗരിയായ പോര്‍ട്ട് ബ്ലെയറില്‍നിന്നു 50 കിലോമീറ്റര്‍ അകലെ നോര്‍ത്ത് സെന്റിനെല്‍ ദ്വീപിലാണ് സംഭവം. ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ മാസം 16ന് അന്തമാനിലെത്തിയ അലന് പ്രദേശത്തെ മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെയാണ് ദ്വീപിലേക്കെത്തിയത്. മത്സ്യത്തൊഴിലാളിയാണ് സംഭവം പൊലിസിനെ അറിയിച്ചത്.
സംരക്ഷിത പ്രദേശമായതിനാല്‍ കൊല നടത്തിയ ഗോത്രവര്‍ഗക്കാരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റവിചാരണ ചെയ്യാനാകില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏഴു മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിരുന്നു. പുറംലോകവുമായി ബന്ധമില്ലാത്ത ഈ ദ്വീപില്‍ 50 കുടുംബങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."