ഫീല്‍ഡിങ് തടസപ്പെടുത്തി റോയ് ഔട്ടായി
ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു താരം ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന് ജാസന്‍ റോയിയാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് പേറേണ്ടി വന്ന താരം. മത്സരത്തിന്റെ 16ാം ഓവറില്‍ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നില്ക്കവേ സഹ താരം ലിവിങ് സ്റ്റോണ്‍ ഓഫ് സൈഡിലേക്ക് പന്ത് തട്ടിയിട്ട് റോയിയെ ഓടാന്‍ വിളിച്ചു. പക്ഷേ സ്റ്റോണ്‍ തിരിച്ച് ക്രീസില്‍ കയറിയതോടെ റോയ് തിരികെ ഓടാന്‍ ശ്രമിച്ചു.
അതിനിടെ ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റംപ് ലക്ഷ്യമാക്കി എറിഞ്ഞ പന്ത് നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലേക്ക് ഓടുകയായിരുന്ന റോയിയുടെ കാലില്‍ തട്ടി. അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ അപ്പീലിന് വഴങ്ങി തീരുമാനം മൂന്നാം അമ്പയറിന് വിടുകയായിരുന്നു. ഒടുവില്‍ മൂന്നാം അമ്പയറുടെ പരിശോധനയില്‍ റോയ് ഫീല്‍ഡിങിനെ തടസപ്പെടുത്തിയെന്നും അതിനാല്‍ ഔട്ടാണെന്നും വിധി വന്നു. 45 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും സഹിതം 67 റണ്‍സ് എടുത്ത് നില്‍ക്കെയാണ് റോയ് നിര്‍ഭാഗ്യം കൊണ്ട് പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."