മിസോറം: ബ്രൂ വംശജര്‍ക്ക് പ്രത്യേക പോളിങ് സ്റ്റേഷന്
ഐസ്വാള്‍: മിസോറം തെരഞ്ഞെടുപ്പില്‍ ബ്രൂ വംശജരെച്ചൊല്ലിയുള്ള വിവാദത്തിനു പരിഹാരം. വടക്കന്‍ ത്രിപുരയില്‍ താമസിക്കുന്ന മിസോറമിലെ ബ്രൂ വംശജരായ വോട്ടര്‍മാര്‍ക്കു സംസ്ഥാനത്തെ മാമിത് ജില്ലയിലെ കാന്ഹ്മുന് ഗ്രാമത്തില്‍ പ്രത്യേക പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
മൊത്തം 21 പോളിങ് സ്റ്റേഷനുകളാണ് ഇവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തുക.
ഇതില്‍ 15 എണ്ണം ഇവിടത്തെ സ്റ്റേഡിയത്തിലും ആറെണ്ണം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായിരിക്കും സജ്ജീകരിക്കുക. ഇവിടേക്കായി ആറ് ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇന്നു രാവിലെ മുതല്‍ ഇവര്‍ പോളിങ് സ്റ്റേഷനില്‍ എത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ബ്രൂ വംശജര്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയതിനെ ഗ്രാമ മുഖ്യന്മാരും മറ്റും സ്വാഗതം ചെയ്തതായി തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
വടക്കന്‍ ത്രിപുരയിലെ ആറ് പുനരധിവാസ ക്യാംപുകളിലായി 12,037 ബ്രൂ വംശജരാണുള്ളത്. 1997ലുണ്ടായ വംശീയ കലാപത്തിലാണ് ഇവര്‍ വടക്കന്‍ ത്രിപുരയിലേക്കു പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."