HOME
DETAILS
MAL
ജയിലില്‍ സംഘര്‍ഷം: ഇന്ദ്രാണി മുഖര്‍ജിക്കും 200 തടവുകാര്‍ക്കുമെതിരേ കേസ്
backup
June 26 2017 | 09:06 AM
മുംബൈ: സഹതടവുകാരിയുടെ മരണത്തെ തുടര്‍ന്ന് ബൈക്കുള ജയിലില്‍ കലാപമുണ്ടാക്കിയ സംഭവതച്തില് ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിക്കും 200 തടവുകാര്‍ക്കുമെതിരേ പൊലിസ് കേസ് എടുത്തു.
ജയിലിലെ തടവുകാരിയായ മഞ്ജു ഷെട്ടിയെ മുട്ട മോഷ്ടിച്ചെന്നാരോപിച്ച ജയില്‍ അധികൃതര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ദ്രാണി മുഖര്ജിയടക്കമുള്ള തടവുകാര്‍ പ്രതിഷേധം ആരംഭിച്ചത്.
ജയില്‍ വളപ്പില്‍ സംഘടിക്കുകയും ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ജയിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നുമാണ് ഇന്ദ്രാണിക്കെതിരേയുള്ള കുറ്റം.
2012 ല്‍ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."