ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി സഊദിയില്‍ ആരംഭിക്കുന്നു
റിയാദ്: സഊദിയിലെ സകാക്കയില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി ആരംഭിക്കുന്നു. സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് തറക്കല്ലിടുന്നത്. ഇതോടൊപ്പം കാറ്റില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ദോമത്തുല്‍ജന്ദല്‍ പദ്ധതിക്കും രാജാവ് തറക്കല്ലിടും. 8,500 കോടി റിയാല്‍ ചെലവഴിച്ച് നിര്‍മിക്കുന്ന വഅദ് അല്‍ശമാല്‍ പദ്ധതിയും സഊദി ഭരണാധികാരി തറക്കല്ലിടുമെന്നു ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി. രാജ്യത്ത് ഖന പദ്ധതികള്‍ ശക്തമാക്കുമെന്നും ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത അഞ്ചു ലക്ഷം കോടി റിയാലിന്റെ ധാതുവിഭവങ്ങളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഖനനം വ്യാപകമാക്കാനും വിവിധ പദ്ധതികള്‍ നടപ്പാക്കാനുമായി ഖനന നിയമം പുനഃപരിശോധിച്ചുവരികയാണ്. രണ്ടു ആണവ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."