HOME
DETAILS
MAL
സമാധാനം ഉറപ്പുവരുത്തണം: സര്‍വകക്ഷി യോഗം
backup
November 23 2018 | 02:11 AM
കുറ്റ്യാടി: കഴിഞ്ഞ ദിവസങ്ങളിലായി കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അക്രമസംഭവങ്ങളെ കുറ്റ്യാടി പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അപലപിച്ചു. അക്രമങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലും വീടുകളിലും ജനപ്രതിനിധികള്‍, പൊലിസ്, റവന്യു അധികാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നു സന്ദര്‍ശിക്കാനും തുടര്‍ന്ന് വൈകിട്ട് അമ്പലക്കുളങ്ങരയില്‍ സര്‍വകക്ഷി പൊതുയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
നാദാപുരം ഡിവൈ.എസ്.പി സുനില്‍ കുമാര്‍, വടകര തഹസില്‍ദാര്‍ സതീഷ്, കുറ്റ്യാടി സി.ഐ സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, റവന്യു അധികാരികള്‍, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."