ഇരുകരകള്‍ നിറഞ്ഞൊഴുകി കരിമ്പുഴ
ശ്രീകൃഷ്ണപുരം: കാലവര്‍ഷം കനത്തതോടെ കരിമ്പുഴയിലും നീരൊഴുക്ക് സജീവമായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരു കരകളും നിറഞ്ഞാണ് കരിമ്പുഴ ഒഴുകുന്നത്.
കനത്ത മഴയില്‍ ശക്തമായ മല വെള്ളപ്പാച്ചില്‍ അണ് പുഴയില്‍ ഉള്ളത്. ചെളിയും മണ്ണും നിറഞ്ഞ വെള്ളം ആയത് കൊണ്ടും ശക്തമായ നീരൊഴുക്ക് കൊണ്ടും പുഴയില്‍ ആരും കുളിക്കാന്‍ ധൈരയപ്പെടുന്നില്ല. എന്നാല്‍ പുഴയുടെ ഇരു കരകളിലുള്ള ജനങ്ങള്‍ നിറഞ്ഞൊഴുകുന്ന വെള്ളം കാണാന്‍ കൂട്ടം കൂട്ടമായെത്തുന്നു.
സമീപത്തെ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസ്സുകളിലും വെള്ളം നിറഞ്ഞു കവിഞ്ഞു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശക്തമായ മഴ ചെറിയ ആനന്ദംത്തിനു ഭംഗം വരുത്തിയെങ്കിലും ഈ പ്രദേശത്തു വിരുന്നു വന്നവര്‍ക്ക് നിറഞ്ഞൊഴുകിയ പുഴ കാണാന്‍ കഴ്ഞ്ഞത് മറ്റൊരു സന്തോഷമായി.
ഏറ്റു മീന്‍ കയറിയതോടെ സമീപത്തെ പാടങ്ങളിലും തോട്ടുവരമ്പുകളിലും കുട്ടികളും മുതിര്‍ന്നവരും മീന്‍ പിടിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണു കരിമ്പുഴ നിറഞ്ഞൊഴുകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."