ആത്മീയ വിശുദ്ധിയോടെ ജില്ലയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
തൊടുപുഴ: പുണ്യമാസത്തില്‍ നേടിയെടുത്ത ആത്മീയ വിശുദ്ധിയും ചൈതന്യവും നിലനിര്‍ത്തുമെന്നുള്ള ദൃഢപ്രതിജ്ഞയോടെ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.
ഒരു മാസക്കാലം സൃഷ്ടാവിന്റെ തൃപ്തിയിലായി കഴിഞ്ഞു കൂടിയ വിശ്വാസികള്‍ നന്ദി പ്രകടനമായി തക്ബീര്‍ ധ്വനികള്‍ കൊണ്ട് പ്രപഞ്ചനാഥനെ വാഴ്ത്തി. കോരിച്ചൊരിയുന്ന മഴയിലും അതിരാവിലെ മുതല്‍ പള്ളികളിലേക്ക് വിശ്വാസികള്‍ എത്തിക്കൊണ്ടിരുന്നു. മസ്ജിദുകളില്‍ ഒരുമിച്ച് കൂടിയ വിശ്വാസികള്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം പരസ്പരം ഹസ്തദാനവും ആലിംഗനവും ചെയ്തു.
കാരിക്കോട് നൈനാര്‍ പള്ളിയില്‍ കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി പെരുന്നാള്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. പട്ടയംകവല മമ്പഉല്‍ ഖൈറാത് ജുമാ മസ്ജിദില്‍ അബ്ദുല്‍ കബീര്‍ റഷാദി, തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദില്‍ ഹാഫിസ് ഇംദാദുള്ള മൗലവി, പെരുമ്പിള്ളിച്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ ബാരി ഫൈസി, ഉണ്ടപ്ലാവ് മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ ഹാഷിം ബാഖവി, പഴേരി മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ അഷ്‌റഫ് അഷ്‌റഫി, തൊടുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ റഷീദ് കൗസരി, കാരൂപ്പാറ ജുമാ മസ്ജിദില്‍ സി എ ഹൈദര്‍ ഉസ്താദ്, പഴുക്കാകുളം മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ അബ്ദുറഹ്മാന്‍ സഅ്ദി, വണ്ണപ്പുറം തഖ്‌വ മസ്ജിദില്‍ ഹനീഫ് കാശിഫി, വണ്ണപ്പുറം ടൗണ്‍ മസ്ജിദില്‍ മുഹമ്മദ് സ്വാലിഹ് അന്‍വരി, പാലമല മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ ഇസ്മായില്‍ മൗലവി പാലമല, ഏഴല്ലൂര്‍ മുഹിയിദ്ദീന്‍ മസ്ജിദില്‍ അബ്ദുല്‍ കരീം ഫൈസി, കുമ്പംകല്ല് തഖ്‌വ മസ്ജിദില്‍ മുഹമ്മദ് ഷഹീര്‍ മൗലവി എന്നിവര്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധദ്രവ്യങ്ങളും പൂശി ആയിരങ്ങളാണ് മസ്ജിദുകളില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."