വ്രതശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
കോട്ടയം : വിശുദ്ധ റമദാനിലെ മുപ്പത് നാളിലെ വ്രതത്തിന്റെയും പുണ്യങ്ങളുടെയും ആത്മവിശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ കനത്ത മഴയിലും പള്ളികള്‍ നിറഞ്ഞു കവിഞ്ഞു. സമഭാവനയുടെയും പങ്ക് വക്കലിന്റെയും സന്ദേശമോതി ഫിത്വര്‍ സക്കാത്തും നല്‍കിയാണ് എല്ലാവരും പള്ളികളിലെത്തിയത്.
കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുസ്‌ലിം ജുമാമസ്ജിദില്‍ ഇമാം മഅ്മൂന്‍ ഹുദവി വണ്ടൂര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
കോട്ടയം തിരുനക്കര താജ് ജുമാമസ്ജിദില്‍ ഇമാം ഫൈസല്‍ ഖാസിമിയും തിരുനക്കര സേട്ട് മസ്ജിദില്‍ സാദിഖ് മൗലവി അല്‍ഖാസിമിയും താഴത്തങ്ങാടി ജുമാമസ്ജിദില്‍ സിറാജുദ്ദീന്‍ അല്‍കാസിമിയും നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
തിരുവാതുക്കല്‍ ജുമാമസ്ജിദ്: കെ.എസ് കുഞ്ഞുമൊയ്തീന്‍ മുസ്‌ലിയാര്‍,തിരുവാര്‍പ്പ് ജുമാമസ്ജിദില്‍ മാഹിന്‍ അബൂബക്കര്‍ ഫൈസി,കുമ്മനം ശരീഅത്ത് പള്ളിയില്‍ സല്‍മാനുല്‍ ഹാദി ബാഖവി,നീലിമംഗലം മുസ്‌ലിം ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മൗലവി,മുണ്ടകം ജുമാമസ്ജിദില്‍ അന്‍സാരി മൗലവി ബാഖവി, കുമ്മനം ഹനഫി മുസ്‌ലിം ജുമാമസ്ജിദില്‍ അബ്ദുറഷീദ് മൗലവി മന്നാനി,മള്ളൂശേരി മുസ്‌ലിം ജുമാമസ്ജിദില്‍ നൗഫല്‍ മൗലവി,അറവുപുഴ മുഹ്യിദ്ദീന്‍ മസ്ജിദില്‍ അബ്ദുറഷീദ് അഹ്‌സനി, ഇല്ലിക്കല്‍ ജുമാമസ്ജിദില്‍ വി.എം ഷഫീഖ് സഖാഫി,കാഞ്ഞിരം ജുമാമസ്ജിദില്‍ അനസ് മൗലവി ഹസനി ,ചെങ്ങളം ജുമാമസ്ജിദില്‍ കെ.എസ്. ഷമീര്‍ സഖാഫി,വേളൂര്‍ പതിനഞ്ചില്‍ക്കടവ് ജുമാമസ്ജിദില്‍ ഹാരിസ് മിസ്ബാഹി ,മാണിക്കുന്നം മസ്ജിദുര്‍ റഹ്മാനില്‍ മുഹമ്മദ് ശരീഫ് മിസ്ബാഹി,വെട്ടിക്കാട് മസ്ജിദുല്‍ തഖ്വയില്‍ നവാസ് സഖാഫി കുടമാളൂര്‍ മസ്ജിദുല്‍ നൂറില്‍ എം.എ. മുഹമ്മദ് മൗലവി വടുതല, പാമ്പാടി മസ്ജിദുല്‍ മുബാറകില്‍ ശെയ്ഹാന്‍ ബാഖവി,കടുവാക്കുളം ജുമാമസ്ജിദില്‍ ഹംസ മൗലവി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഈരാറ്റുപേട്ട: കേന്ദ്ര പള്ളികളായ പുത്തന്‍ പള്ളിയില്‍ മുഹമ്മദു നദീര്‍ മൗലവി, ടൗണ്‍ നൈാര്‍ മസ്ജിദില്‍ കെ.എച്ച് ഇസ്മാഇല്‍ മൗലവി, തെക്കേകര മുഹദ്ദീന്‍ പള്ളിയില്‍ സുബൈര്‍ മൗലവി, കടുവാമുഴി മസ്ജിദു നൂറില്‍ ഇബ്രാഹിംകുട്ടി മൗലവി, നടക്കല്‍ മസ്ജിദ് ഹുദായില്‍ ഉനൈസ് മൗലവി, മസ്ജിദല്‍ അമാനില്‍ ഹാഷിര്‍ നദവി എന്നിവര്‍ ഖുത്തുബയും നമസ്‌കാരത്തിനും നേതൃത്വം നല്‍കി.
വൈക്കം ടൗണ്‍ ജുമാ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തിന് മുഹമ്മദ് സാജിദ് ബദ്‌രി നേതൃത്വം നല്‍കി. വെച്ചൂര്‍ മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ സജീര്‍ ബാഖവി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ അബ്ദുല്‍ കബീര്‍ സുമഹി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ ഷാഹിദ് ഫള്‌ലി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ സെയ്‌നുദ്ദീന്‍ സഹ്‌നി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ചെമ്പ് ജുമാ മസ്ജിദില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി, കാട്ടിക്കുന്നില്‍ അബ്ദുല്‍ റഷീദ് ബാഖവി, വടകരയില്‍ ഉസൈന്‍ ബാഖവി, കരിപ്പാടം മുഹിയിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാര്‍ അഹ്‌സനി എന്നിവരുടെ നേതൃത്വത്തിലാണ് ഈദ് നമസ്‌കാരം നടന്നത്.
തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ റഹീം സഖാഫി, മിഠായിക്കുന്നത്ത് മുഹമ്മദാലി ഫൈസി, വെള്ളൂര്‍ നസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാമസ്ജിദില്‍ സുബൈര്‍ മദനി, എച്ച്എന്‍എല്ലില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയത്ത് സഖറിയ സഖാഫി, ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ ആരിഫ് ഖാന്‍ ബാഖവി എന്നിവരാണ് പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."