മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കൊപ്പം പെരുന്നാള്‍ സന്തോഷം പങ്കിട്ട് എസ്.കെ.എസ്.എസ്.എഫ്
കളമശ്ശേരി: മാനവ ഐക്യത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃക തീര്‍ത്തുകൊണ്ട് പെരുന്നാള്‍ ദിനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍, രോഗീ സന്ദര്‍ശകര്‍, ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പെരുന്നാള്‍ ഭക്ഷണവുമായി എസ്.കെ.എസ്.എസ്.എഫ് കളമശ്ശേരി മേഖലാ സഹചാരി സെന്റര്‍ മാതൃകയായി. പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിച്ച പെരുന്നാള്‍ ഭക്ഷണമാണ് എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ വാളണ്ടിയര്‍മാര്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജില്‍ ഭക്ഷണവും വിതരണം നടത്തിയിരുന്നു.
പാഥേയം 2017 'പെരുന്നാളിനൊപ്പം എല്ലാവര്‍ക്കും സന്തോഷം' എന്ന പേരില്‍ നടന്ന ഭക്ഷണവിതരണം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
സാഹോദര്യവും സ്‌നേഹവും നിലനിര്‍ത്താന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. കളമശ്‌സേരി വാഫി കോളജ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ഷെരീഫ് വാഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം പരീത്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.എം സിദ്ദീഖ് തുടങ്ങിയവര്‍ ഈദ് സന്ദേശം നല്‍കി. എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ്, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കളപ്പുരക്കല്‍, ട്രഷറര്‍ മുഹമ്മദ് സാദിഖ് തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."