എണ്‍പതിന്റെ നിറവിലും മതസൗഹാര്‍ദത്തിന്റെ പ്രതീകമായി പൊന്നപ്പന്
നീര്‍ക്കുന്നം: എണ്‍പതാമത്തെ വയസിലും മത സൗഹാര്‍ദത്തിന്റെ പ്രതീകമായി തിളങ്ങുന്ന പൊന്നപ്പന്റെയും കുടുംബത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നീര്‍ക്കുന്നം ഇജാബ പള്ളിക്കമ്മിറ്റിയുടെ ആദരം. നാലു പതിറ്റാണ്ടായി മുടക്കമില്ലാതെ പള്ളിയില്‍ നോമ്പുതുറ വിഭവം എത്തിക്കുന്ന പൊന്നപ്പന് സാറിനാണ് മസ്ജിദ് കമ്മറ്റി ആദരവ് നല്‍കിയത്.റിട്ടയേര്‍ഡ് കെ.എസ്.ആര്.ടി.സി ജീവനക്കാരനാണ് ഇദ്ദേഹം.
46 വര്‍ഷം മുമ്പാണ് പൊന്നപ്പന് പള്ളിയിലെ നോമ്പ് തുറക്കായി അരിയും വിറകും നല്കി തുടങ്ങിയത്. സപ്ലൈ ഓഫീസര്‍ കൂടിയായ ഭാര്യ മനോരമയും അക്കാലത്ത് സര്‍വ്വ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. കാലങ്ങള്‍ കഴിഞ്ഞിട്ടും അതിന് മാറ്റമില്ല. ഭാര്യയുടെ വിയോഗത്തിന് ശേഷവും തുടരുന്ന പുണ്യത്തിന് എ.എസ്.ഐ കൂടിയായ മകന് ബാബു രാജും,ഗീത,ലത,രജ്ഞിത്ത് എന്നീ മക്കളും കൂട്ടിനുണ്ട്. നോമ്പിന്റെ രണ്ടാമത്തെ വെള്ളിയാഴ്ച പൊന്നപ്പന്റെ വകയാണ് നോമ്പ് കഞ്ഞി.
മതസൗഹാര്‍ദം വെല്ലുവിളിനേരിടുന്ന പുതിയ കാലത്ത് ഇതിന് നന്ദി അറിയിച്ചാണ് മഹല്കമ്മിറ്റി പൊന്നപ്പന് ആദരവ് നല്‍കിയത്.ആദിക്കല്‍ ചടങ്ങിന് ഇമാം സയ്യിദ് ഹദിയത്തുല്ല തങ്ങള്‍ ഐദ്രൂസി, മസ്ജിദ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം ,സെക്രട്ടറി ഷരീഫ് മൂത്തേടം,മുസ്തഫ പുതിയോട്, കബീര്‍ ,കരിം വാളമ്പറമ്പ് ,ഷഫീക്ക് ചേലക്കാപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."