HOME
DETAILS
MAL
ജില്ലയില്‍ വീണ്ടും പനിമരണം; ഇന്നലെ 1210 ചികിത്സ തേടി
backup
June 27 2017 | 18:06 PM
ആലപ്പുഴ: ജില്ലയില്‍ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും പനിമരണങ്ങള്‍. പനി ബാധിച്ച് ഇന്നലെ രണ്ട് പേര് മരിച്ചു.പനി ബാധിച്ച് ചികിത്സയിലിരുന്നവരാണ് മരിച്ചത്.കുട്ടനാട്ടിലും ചെങ്ങന്നൂരിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ചെങ്ങന്നൂരില്‍ നാല് ദിവസമായി ചികിത്സയിലായിരുന്ന പുലിയൂര് സ്വദേശി തങ്കപ്പന്(77), കുട്ടനാട്ടില്‍ നെടുമുടി സ്വദേശി പ്രസാദ്(39) എന്നിവരാണ് മരിച്ചത്.എന്നാല്‍ ആരോഗ്യവകുപ്പ് ഇത് പനിമരണമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ 1210 പനിക്ക് ചികിത്സ തേടിയെത്തി.ഇതില്‍ 86 പേരെ വിവിധ ആശുപത്രികളില്‍ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു.
32 പേര്ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയതില്‍ ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.110 പേര്‍ക്ക് വയറിളക്ക രോഗവും 11 പേര്‍ക്ക് ചിക്കന്‍പോക്സും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."