ഹാഫിള് ജുനൈദിനായി പ്രാര്‍ഥനയും നിസ്‌കാരവും
കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ വച്ച് സംഘ്പരിവാര്‍ ഭീകരര്‍ കൊല ചെയ്ത ഹരിയാന സ്വദേശി ഹാഫിള് ജുനൈദിന് വേണ്ടി പള്ളികളില്‍ പ്രാര്‍ഥനയും മയ്യിത്ത് നിസ്‌കാരവും നടന്നു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പെരുന്നാള്‍ നിസ്‌കാരാനന്തരം പ്രാര്‍ഥനക്കും നിസ്‌കാരത്തിനും ആഹ്വാനം ചെയ്തിരുന്നു. പള്ളികളില്‍ ഇമാമുമാര്‍ നടത്തിയ ഉദ്‌ബോധനത്തിലും ജുനൈദിനോടും സഹോദരന്മാരോടും അക്രമികള്‍ ചെയ്ത ക്രൂരതയെ വികാര നിര്‍ഭരമായ വാക്കുകളിലാണ് സൂചിപ്പിച്ചത്.
സോഷ്യല്‍ മീഡിയയിലും ഇന്നലെ ഹാഫിള് ജുനൈദ് നിറഞ്ഞു നിന്നു. പെരുന്നാളിന്റെ പൊലിമയിലും ജുനൈദിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാവാനും പ്രാര്‍ഥന നടത്താനും എല്ലാ വിശ്വാസികളും സമയം കണ്ടെത്തിയിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും ജുനൈദിനായി നിസ്‌കാരവും പ്രാര്‍ഥനയും നടന്നു. പെരുന്നാള്‍ വസ്ത്രം വാങ്ങി ഡല്‍ഹിയില്‍ നിന്നു മടങ്ങും വഴി കൊല്ലപ്പെട്ട ജുനൈദിന്റെ ഉമ്മയുടെ കരയുന്ന ചിത്രമായിരുന്നു പലരുടേയും പ്രൊഫൈല്‍ ഫോട്ടോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."