HOME
DETAILS
MAL
അനധികൃത മദ്യവില്പനക്കെതിരേ നടപടിയെടുക്കണമെന്ന്
backup
June 27 2017 | 19:06 PM
ഇരുളം: ഇരുളം ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത മദ്യവില്പനക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആാവശ്യം ശക്തമാകുന്നു. വില്പന വര്‍ധിച്ചതോടെ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിക്കുകയാണ്. ഇരുളം ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് വനമേഖല കേന്ദ്രീകരിച്ചാണ് വില്പന നടക്കുന്നത്. കബനി പുഴ വഴി കടത്തിക്കൊണ്ടുവരുന്ന മദ്യമാണ് ഇവിടെ വില്പന നടത്തുന്നത്. കേണിച്ചിറയില്നിന്നു പൊലിസ് വല്ലപ്പോഴും മാത്രമേ ഇവിടെ എത്തുന്നുള്ളുവെന്നതും മദ്യവില്പനക്കാര്ക്ക് സഹായകമായിരിക്കുകയാണ്. നിരവധി തവണ അനധികൃത മദ്യവില്പനക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വില്പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."