പെരുന്നാള്‍ ദിനത്തിലും രോഗികള്‍ക്ക് കൈത്താങ്ങായി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍
കാഞ്ഞങ്ങാട്; പെരുന്നാള്‍ ദിനത്തിലും വീടുകളിലേക്ക് പോകാന്‍ കഴിയാതെ വിഷമമനുഭവിക്കുന്ന ജില്ലാ ആശുപത്രിയിലെ നിര്‍ധനരായ ഇരുനൂറ്റി ഇരുപതോളം രോഗികള്‍ക്കും സഹായികള്‍ക്കും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ കൈത്താങ്ങായി. ശംസുല്‍ ഉലമ സുന്നി സെന്റര്‍ എസ്.കെ. എസ്.എസ്.എഫ് മുട്ടുന്തല ശാഖ പ്രവര്ത്തകാരാണ് പെരുന്നാള്‍ ദിനത്തില്‍ ആശുപത്രിയിലെ രോഗികള്‍ക്കു ഭക്ഷണം എത്തിച്ചു നല്‍കിയത്. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്മാന് വി. വി രമേശന് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം ആവിക്കല്‍ അധ്യക്ഷനായി.
ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി, പി. മുഹമ്മദ് കുഞ്ഞി, കെ.യു ദാവൂദ്, മുബാറക് ഹസൈനാര്‍ ഹാജി,വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍, തെരുവത്ത് മൂസ ഹാജി, കാഞ്ഞങ്ങാട് മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മഹ്മൂദ് മുറിയാനാവി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളി, സണ്‍ലൈറ്റ് അബ്ദുല്‍ റഹിമാന്‍ ഹാജി, എം.എ. റഹ്മാന് ഫൈസല്‍, കെ.ടി. റിസ്വാന്, ഇല്യാസ്, മുഷ്താഖ് ,മൊയ്തു മൊട്ടമ്മല്‍, അബ്ദുല്ല മുട്ടുംതല, റഷീദ് മുട്ടുംതല എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."