മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ബി.ജെ.പി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്
കാസര്‍കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച പി.ബി അബ്ദുല്‍ റസാഖിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാജയപ്പെട്ട ബി.ജെ.പി നേതാവ് ഹൈക്കോടതിയില്‍ നല്‍കിയ കേസിനു വേണ്ടി ചെലവാക്കുന്ന പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
കള്ളനോട്ടടി കേസില്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായ ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കേസ് നടത്താന്‍ സഹായിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണ്ട് അന്വേഷണം നടത്തണം.
തെരഞ്ഞെടുപ്പ് കാലത്ത് കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പി വന്‍തോതില്‍ പണം ചെലവഴിച്ചാണു പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മറ്റും പ്രതികളായ സംഘ്പരിവാര്‍ ക്രിമിനുകളെ സംരക്ഷിക്കുന്നതും ഉയര്‍ന്ന ഫീസുള്ള അഭിഭാഷകരെ ഏര്‍പ്പാടാക്കുന്നതും ജില്ലക്കു പുറത്തു നിന്നു വന്ന ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലാണെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."