HOME
DETAILS
MAL
ന്യൂനപക്ഷങ്ങള്‍ക്ക് മതം ആപത്തായി തീരുന്ന സ്ഥിതി: മുഖ്യമന്ത്രി
backup
June 27 2017 | 20:06 PM
തളിപ്പറമ്പ്: ന്യൂനപക്ഷങ്ങള്‍ക്ക് മതം ആപത്തായി തീരുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റിക്കോലില്‍ മാനവസൗഹൃദ മന്ദിരം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്.എസ്.എസ് സംഘടനകള്‍ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ കൊല ചെയ്യുകയാണ്. ഡല്‍ഹിയില്‍ നിന്നു ഹരിയാനയിലേക്ക് ട്രെയിന്‍ കയറിയ മുസ്ലിം ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത് അത്യന്തം ദുഃഖകരമായ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. സുബ്രഹ്മണ്യന് കുറ്റിക്കോല്‍ രചിച്ച പുസ്തകം പി. വാസുദേവന്‍ നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പി.കെ ശ്രീമതി എം.പി, പി. ജയരാജന്, കെ. മനോഹരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."