യൂറോകപ്പ്-കോപ്പാ അമേരിക്ക ജേതാക്കള്‍ നേര്‍ക്കുനേര്‍
കസാന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പോര്‍ച്ചുഗലിന് ചിലിയും ജര്‍മനിക്ക് മെക്‌സിക്കോയുമാണ് എതിരാളികള്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരം രണ്ട് ചാംപ്യമാരുടേതാണ്. പ്രമുഖമായ യൂറോകപ്പിലെ ജേതാക്കളായ പോര്‍ച്ചുഗലും കോപ്പാഅമേരിക്ക ചാംപ്യന്‍മാരായ ചിലിയും തമ്മിലാണ് ആദ്യ സെമി.
കണക്കിലെ കളികളൊന്നും ഇനി രണ്ടു ടീമുകള്‍ക്കും ഗുണം ചെയ്യില്ല. ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യംവയ്ക്കുന്നില്ല. പോര്‍ച്ചുഗല്‍ നിരയെ സൂപ്പര്‍ താരവും ലോകോത്തര ഫുട്‌ബോളറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യമാണ് കരുത്തുറ്റതാക്കുന്നത്. എന്നാല്‍ ചിലിക്ക് ക്രിസ്റ്റ്യാനോയോളം പോന്ന സൂപ്പര്‍ താരങ്ങളില്ലെങ്കിലും ഏത് സാചര്യത്തിലും ഗോളടിക്കാന്‍ പോന്ന ടീമാണ് അവരുടേത്.
ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ മെക്‌സിക്കോയോട് സമനില വഴങ്ങിയാണ് പോര്‍ച്ചുഗല്‍ തുടങ്ങിയത്. പിന്നീട് ആതിഥേയരായ റഷ്യ, ന്യൂസിലന്‍ഡ് എന്നീ ടീമുകളെ പരാജയപ്പെടുത്തി സെമിയിലേക്ക് കടന്നു. ഈ രണ്ടു ജയത്തോടെ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായി പോര്‍ച്ചുഗല്‍ മാറിയിട്ടുണ്ട്.
അതേസമയം ചിലി ചാംപ്യന്‍മാര്‍ക്ക് ചേര്‍ന്ന പോരാട്ടം കാഴ്ച്ചവച്ചല്ല സെമിയില്‍ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി വഴങ്ങിയിട്ടില്ലെങ്കിലും ആസ്‌ത്രേലിയ, ജര്‍മനി എന്നിവര്‍ക്കെതിരേ നേടിയ സമനിലകള്‍ ടീമിനെ ദുര്‍ബലരാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ കാമറൂണിനെ വീഴ്ത്തിയത് മാത്രമാണ് ചിലിക്ക് ആശ്വസിക്കാനുള്ളത്.
ടീമിലെ സുപ്രധാന താരങ്ങളെല്ലാം ഉണ്ടായിട്ടും കഴിവിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ടീമിനായിട്ടില്ല. ജര്‍മനിക്കെതിരേ മികച്ച പ്രകടനം നടത്തിയ അലക്‌സിസ് സാഞ്ചസിന്റെ പ്രകടനം മാത്രമാണ് ടീമിന് ഗുണം ചെയ്തത്. സെമിയില്‍ സാഞ്ചസില്‍ നിനൊരു അദ്ഭുത പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്.
പോര്‍ച്ചുഗീസ് നിരയില്‍ ക്രിസ്റ്റ്യാനോയെ കൂടാതെ നാനി , ക്വാറെസ്മ, മോട്ടീഞ്ഞോ, ആന്ദ്രേ ഗോമസ് എന്നീ മികവുറ്റ താരങ്ങളുണ്ട്. 21കാരനായ ആന്ദ്രേ സില്‍വ കളത്തിലിറങ്ങുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.
ന്യൂസിലന്‍ഡിനെതിരേ സില്‍വയുടെ പ്രകടനം മികച്ചതായിരുന്നു. ചിലിയില്‍ വര്‍ഗാസ്, വിദാല്‍, ഹെര്‍ണാണ്ടസ്, എന്നീ താരങ്ങളുണ്ടെങ്കിലും ഇവര്‍ ഫോമിലേക്കുയരുമോ എന്നതും ടീമിന് ആശങ്കയുണ്ട്. ഇരുടീമുകളും തമ്മില്‍ 2011ല്‍ കളിച്ച സൗഹൃദമത്സരത്തില്‍ സമനിലയായിരുന്നു ഫലം. അതിനാല്‍ സെമി പോരാട്ടം ഷൂട്ടൗട്ടിലേക്ക് പോയേക്കാം.
അവസാന മത്സരത്തില്‍
ജര്‍മനിക്ക് ജയം;
ചിലിക്ക് സമനില
മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരങ്ങളില്‍ വമ്പന്‍മാരായ ജര്‍മനിക്ക് ജയം. എന്നാല്‍ കോപ്പ അമേരിക്ക ജേതാക്കളായ ചിലിക്ക് ആസ്‌ത്രേലിയ കുരുക്കിട്ടു. അതേസമയം ഇരുടീമുകളും സെമിയില്‍ കടന്നു.
ജര്‍മനി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കാമറൂണിനെയാണ് പരാജയപ്പെടുത്തിയത്. ടിമോ വെര്‍നര്‍ ജര്‍മനിക്കായി ഇരട്ട ഗോളുകള്‍ നേടി. ഡെമിര്‍ബെ ശേഷിച്ച ഗോള്‍ സ്വന്തമാക്കി. വിന്‍സെന്റ് അബൂബക്കര്‍ കാമറൂണിന്റെ ആശ്വാസ ഗോള്‍ നേടി.
ആസ്‌ത്രേലിയക്കെതിരേ കഷ്ടിച്ചാണ് ചിലി സമനില പിടിച്ചത്. 42ാം മിനുട്ടില്‍ ജെയിംസ് ട്രോയിസ്‌കിയിലൂടെ ആസ്‌ത്രേലിയ ആദ്യം മുന്നിലെത്തി. തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും 67ാം മിനുട്ടില്‍ മാര്‍ട്ടിന്‍ റോഡ്രിഗസ് ടീമിന് സമനില നേടിക്കൊടുത്തു.
ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയും വഴങ്ങി ഏഴു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് ജര്‍മനി സെമിയില്‍ കടന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ചിലി സ്വന്തമാക്കിയത്. ആസ്‌ത്രേലിയക്കും ചിലിക്കും ഒരേ പോയിന്റാണെങ്കിലും തോല്‍വി വഴങ്ങാതിരുന്നത് ടീമിന് ഗുണകരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."