കല്ലോട് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗ തീരുമാനം
പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം-ബി.ജെ.പി അക്രമങ്ങള്‍ നടന്ന പേരാമ്പ്ര കല്ലോട് സമാധാനം പുനഃസ്ഥാപിക്കാന്‍ വടകര ആര്.ഡി.ഒ വി.പി അബ്ദുറഹ്മാന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കാനും പ്രതികളെ പിടികൂടുന്നതിന് പൊലിസ് ശക്തമായ നടപടി സ്വീകരിക്കാനും രാത്രികാല പൊലിസ് പട്രോളിങ് ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ഇന്ന് പ്രശ്നബാധിത പ്രദേശങ്ങളില്‍ പൊലിസ്, റവന്യു സര്‍വകക്ഷി സംഘം സമാധാന സന്ദേശയാത്ര നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന അധ്യക്ഷയായി. കൊയിലാണ്ടി തഹസില്‍ദാര്‍ മധുസൂദനന് നായര്‍, പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി സുനില്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ടി.പി ദിനേശന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ബാലന് അടിയോടി, കെ. വത്സരാജ്, സി.കെ കുഞ്ഞിരാമക്കുറുപ്പ്, ബാബു തത്തക്കാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."