കെ.സി മാമു മാസ്റ്റര്‍ നിസ്തുല്യനായ പൊതു പ്രവര്ത്തകന്: ഇ.ടി. മുഹമ്മദ് ബഷീര്‍
താമരശ്ശേരി: വിശ്രമ രഹിതനും നിസ്തുല്യനുമായ പൊതു പ്രവര്‍ത്തകനായിരുന്നു കെ.സി മാമു മാസ്റ്ററെന്നും എല്ലാം മറന്ന് പാവപ്പെട്ട ജനങ്ങളുടെ ക്ഷേമമുറപ്പാക്കാനും പാര്‍ട്ടിയുടെ വളര്‍ച്ചക്കും പ്രയത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ പുരോഗതിക്കായി അദ്ദേഹം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ സമൂഹത്തെ സജ്ജമാക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണെന്നും ഇ.ടി പറഞ്ഞു.
വി.എം ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. എം.കെ രാഘവന് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. സി. മോയിന്‍കുട്ടി, സി.പി ചെറിയമുഹമ്മദ്, എം.എ റസ്സാഖ് മാസ്റ്റര്‍, എ. അരവിന്ദന്, വി.കെ. ഹുസ്സയിന്‍കുട്ടി, എം.എ ഗഫൂര്‍, വേളാട്ട് അഹമ്മദ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, താര അബ്ദുറഹിമാന് ഹാജി, യു.കെ അബു, വി. ഇല്യാസ്, കെ.പി മുഹമ്മദന്‍സ്, വി.കെ കുഞ്ഞായിന്‍കുട്ടി, പി.ടി.എം ശറഫുന്നിസ, ഹാജറ കൊല്ലരുകണ്ടി, ടി.കെ മുഹമ്മദ്, കെ.എം അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."