HOME
DETAILS
MAL
കൊട്ടിയൂര്‍ വൈശാഖോത്സവം മകം കലംവരവ് ഇന്ന്
backup
June 27 2017 | 20:06 PM
കൊട്ടിയൂര്‍: വൈശാഖ മഹോത്സവകാലത്ത് സ്ത്രീകളുടെ അക്കരെ കൊട്ടിയൂരിലേക്കുള്ള പ്രവേശനം ഇന്നു ഉച്ച ശീവേലിയോടെ കഴിയും. ഉച്ച ശീവേലിക്ക് ശേഷം ആനകള്‍ തിടമ്പ് ഇറക്കുന്നതോടെ സ്ത്രീകള്‍ പടിഞ്ഞാറെ നടവഴി ഇക്കരെ കടക്കും. കൂത്തമ്പലത്തിലെ നങ്ങ്യാരമ്മക്ക് ഇത് ബാധകമല്ല. തിടമ്പിറക്കുന്ന ആനകള്‍ അവകാശികള്‍ നല്കുന്ന മധുരം വാങ്ങി പടിഞ്ഞാറെ നട വഴി പിന്നോട്ട് നടന്ന് ഇടബാവലി കടക്കും.
ചതുശ്ശതത്തില് മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം സമര്‍പ്പിച്ചു. ഈ മഹോത്സവ കാലത്ത് സ്ത്രീകള്‍ക്ക് പങ്കെടുക്കാവുന്ന അവസാന ചതുശ്ശതമാണ്. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മകം കലം വരവും ഇന്നു നടക്കും. പ്രത്യേകം തയാറാക്കിയ കലം മുഴക്കുന്ന് നല്ലൂരാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഴുന്നള്ളിപ്പ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."