രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍
മാനന്തവാടി: കേരളത്തില്‍ നടക്കുന്ന അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാംപ്യന്‍ഷിപ്പിന് വേദിയാകാനൊരുങ്ങി പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശിനി തേയില എസ്റ്റേറ്റ്.
ഡിസംബര്‍ ഏഴ്,എട്ട് തിയതികളിലാണ് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാംപ്യന്‍ഷിപ്പ് നടക്കുക. ഇതിന് മുന്‍പ് 2015ലും ഇവിടെ രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാംപ്യന്‍ഷിപ്പ് നടന്നിരുന്നു.
പൊഴുതനയിലാണ് കേരളത്തിലാദ്യമായി രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാംപ്യന്‍ഷിപ്പ് നടന്നത്. പിന്നീട് കൊല്ലം തെന്മലയിലും തിരുവന്തപുരം നെയ്യാറും ചാംപ്യന്‍ഷിപ്പിന് വേദിയായി.
10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കും. ഈ വര്‍ഷം ആദ്യമായി ദേശീയ വനിതാ മൗണ്ടന്‍ സൈക്ലിംങ് ചാംപ്യന്‍ഷിപ്പും നടക്കും.
മത്സരത്തിന് മുന്നോടിയായി പഞ്ചാരക്കൊല്ലിയിലെ സൈക്ലിങ് ട്രാക്ക് കലക്ടര്‍ എ.ആര് അജയകുമാറും ഡി.ടി.പി.സി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."