രോഗശയ്യയില്‍ അച്ഛനും മകളും; പട്ടിണി മാറ്റാന്‍ സുമനസുകള്‍ കനിയണം
കമ്പളക്കാട്: തേര്‍വാടികുന്ന് കാവുവയലിലെ അനന്തരാജിന്റെ മകള്‍ 23കാരി രമ്യ 12 വര്‍ഷമായി ശരീരം തളര്‍ന്ന് വീല്‍ ചെയറിലാണ്. ശരീരത്തിന്റെ ഏത് ഭാഗത്ത് സ്പര്‍ശിച്ചാലും കഠിനമായ വേദന, ചികിത്സകള്‍ പലതും മാറി മാറി പരീക്ഷിച്ചെങ്കിലും രോഗനിര്‍ണയം ഇതുവരെ നടന്നിട്ടില്ല. സംസാരശേഷിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അതിദയനീയ അവസ്ഥയിലാണിന്ന് രമ്യ. അതിനിടെയാണ് നാലുമാസം മുന്‍പ് അനന്തരാജനും രോഗിയാവുന്നത്. ലിവറിന് ക്യാന്‍സറാണെന്നാണ് ഡോക്ടര്‍ പറഞ്ഞത് കൂലിപ്പണിക്കാരനായ അച്ചന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായതോടെ മകളുടെ ചികിത്സയും വഴിമുട്ടി. മകന്‍ അജേഷിനും ജോലിക്ക് പോവാന്‍ കഴിയാതെ അച്ചന് കൂട്ടിരിക്കേണ്ട ഗതി വന്നതോടെ അമ്മ മരുദേവി ഉള്‍പ്പെടുന്ന നാലംഗ കുടുംബം പട്ടിണിയിലുമായി. ഈ നിര്‍ധന കുടുംബത്തിന്റെ ജീവിത ചെലവുകള്‍ക്കും രണ്ടു പേരുടെ ചികിത്സക്കുമായി ഭീമമായ സാമ്പത്തികം അനിവാര്യമാണ്. നാട്ടുകാരുടെയും അയല്‍വാസികളുടെയും കാരുണ്യം കൊണ്ടാണ് ഈ കുടുംബം ഇപ്പോള്‍ കഴിഞ്ഞു പോകുന്നത്.
ഈ നിര്‍ധന കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ സുമനസുകളുടെ കനിവ് തേടുകയാണ് നാട്ടുകാര്‍. സുമനസുകള്‍ക്ക് സംഭാവനകള്‍ ഈ അക്കൗണ്ട് നമ്പറിലോ നേരിട്ടോ എത്തിക്കാം.
മരുദേവി, അക്കൗണ്ട് നമ്പര്‍: 401481001 07748, ഐ.എഫ്.എസ്.സി കെ.എല്‍.ജി.ബി 0040148. ഗ്രാമീണ്‍ ബാങ്ക് കണിയാമ്പറ്റ ബ്രാഞ്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."