പെരുന്നാള്‍ ദിനത്തിലും കോട്ടക്കലില്‍ കെ.എസ്.ഇ.ബിയുടെ വക 'ഇരുട്ട് ' സമ്മാനം
കോട്ടക്കല്‍: പെരുന്നാള്‍ ദിവസത്തിലും 'ഇരുട്ട്' നല്കി കെ.എസ്.ഇ.ബി. പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലെത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നവര്ക്കാണ് കോട്ടക്കല്‍ കെ.എസ്.ഇ.ബി ഇരുട്ട് സമ്മാനിച്ചത്. ഇതോടെ പ്രതിഷേധവും ശക്തമായി.
പണിക്കര്‍കുണ്ട് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ കെ.എസ്.ഇ.ബി ഓഫിസിന് മുന്പില് മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമരം നടത്തി. റമദാനിലും മുന്നറിയിപ്പില്ലാതെ വൈദ്യുതിമുടക്കം പതിവായിരുന്നു. ഇതിനെതിരെ വ്യാപകമായി പരാതിയാണ് ഉയര്‍ന്നിരുന്നത്. നോമ്പുതുറ സമയത്ത് പതിവാകുന്ന വൈദ്യുതിമുടക്കം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മറുപടിയില്ലെന്നുള്ളതും ഏറെ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു. രാവിലെ മഴ തുടങ്ങിയപ്പോഴേക്കും വൈദ്യുതി തകരാറിലായതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടാക്കിയത്. അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനും മറ്റും വേണ്ടത്ര തൊഴിലാളികള്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്.
മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി കെ.എം ഖലീല്‍, വൈസ് പ്രസിഡന്റ് ടി.പി ബാവ, കെ.എം ,സ്വാലിഹ്, ടി.പി ജാസിം, ടി.പി നാസര്‍, മുജീബ് അരീക്കാടന്‍, ടി.പി മൂസ, ഹനീഫ ഇരണിയന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."