പ്രവൃത്തിദിനങ്ങള്‍ നാലായി കുറച്ചു; മൈക്രോസോഫ്റ്റിന് മികച്ച നേട്ടം
ന്യൂയോര്‍ക്ക്: ആഴ്ചയിലെ പ്രവൃത്തിദിനങ്ങള്‍ നാലായി കുറച്ച് പ്രമുഖ ബഹുരാഷ്ട്ര സാങ്കേതിക കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പരീക്ഷണം. എന്നാലിത് ഉല്പാദനക്ഷമത 40 ശതമാനം വര്‍ധിക്കാനിടയാക്കിയതായി കമ്പനി വെളിപ്പെടുത്തി. ജപ്പാനിലെ ഓഫിസിലാണ് പരീക്ഷണം നടത്തിയത്. ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കിയതിന് മികച്ച ഫലമാണുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.
വെള്ളിയാഴ്ച കൂടി അവധി നല്‍കിയായിരുന്നു പരീക്ഷണം. ഇത് 39.9 ശതമാനം കൂടുതല്‍ ഉല്പാദനക്ഷമത വര്‍ധിക്കാനിടയാക്കിയതായാണ് കണ്ടെത്തല്‍. ഇതോടെ സ്ഥിരമായി ആഴ്ചയില്‍ നാലു പ്രവൃത്തിദിനം ആക്കാനൊരുങ്ങുകയാണ് കമ്പനി. ജീവനക്കാര്‍ക്ക് ഉന്മേഷം പകരുന്നതിനൊപ്പം കമ്പനിക്ക് വൈദ്യുതി, ഓഫിസ് വിഭവങ്ങളില്‍ ലാഭമുണ്ടാക്കാനും ഇത് സഹായിച്ചു. പേജുകള്‍ പ്രിന്റ് ചെയ്യുന്നത് 58 ശതമാനം കുറയ്ക്കാനായി. വൈദ്യുതി ഉപഭോഗം 23.1 ശതമാനവും കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."