പെണ്‍കുട്ടികളെ കാണാതായ സംഭവം; പൊലിസ് അന്വേഷണം തുടങ്ങി
പാനൂര്‍: ഉറ്റ സുഹൃത്തുക്കളായ വിദ്യാര്‍ഥിനികളെ അഞ്ചുദിവസമായി കാണാതായതോടെ പൊലിസ് അന്വേഷണം തുടങ്ങി. കുന്നോത്ത് പറമ്പിലെ കുമാരന്റെയും സുധയുടെയും മകളായ സയന (19), പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ (19) എന്നിവരെയാണ് 19ന് രാവിലെ മുതല്‍ കാണാതായത്.
പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നിഷ്യന്‍ കോഴ്സ് വിദ്യാര്‍ഥിനികളാണ്. കുട്ടിക്കാലം മുതല്‍ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നു. പതിവുപോലെ പാനൂരില്‍ ക്ലാസിനെത്തിയതായിരുന്നു ഇരുവരും. സയനയുടെ സ്കൂട്ടറിലാണ് പാനൂരില്‍ എത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ വാഹനം കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. പിന്നീട് സ്വിച്ച് ഓഫ് ആണ്. ബന്ധുക്കള്‍ മൈസൂര്‍, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവുമില്ല. പാറാട് ഒരു ട്രാവല്‍ ഏജന്‍സിയിലെത്തി നേരത്തെ തിരുവനന്തപുരത്തേക്കുള്ള യാത്രാമാര്‍ഗങ്ങള്‍ ഇവര്‍ അന്വേഷിച്ചതായും മനസിലായിട്ടുണ്ട്. പാനൂര്‍ പൊലിസാണ് കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."