HOME
DETAILS

ഇടുക്കിയിലെ പട്ടയ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണം; ആവശ്യമെങ്കില്‍ സര്‍വകക്ഷിയോഗം: മുഖ്യമന്ത്രി

  
backup
November 07 2019 | 03:11 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c

 

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെന്നും ആവശ്യമെങ്കില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
മൂന്നാറിന്റേത് പ്രത്യേക പ്രശ്‌നമാണ്. മൂന്നാറിനെ പ്രത്യേകമായി സംരക്ഷിക്കേണ്ടതുണ്ട്. ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും സര്‍ക്കാരിന് പ്രത്യേകിച്ച് എതിര്‍ നിലപാടില്ലെന്നും പി.ജെ ജോസഫിന്റെ അടിയന്തര പ്രമേയത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കണമെന്നും അവിടുത്തെ ഭൂവുടമകള്‍ക്ക് മറ്റു ജില്ലകളിലെപ്പോലെ ഭൂവുടമാവകാശം ലഭിക്കണമെന്നും മറ്റു സ്ഥലങ്ങളിലുള്ളവര്‍ക്കുള്ള അവകാശം എന്തിനാണ് ഇടുക്കിയിലുള്ളവര്‍ക്ക് നിഷേധിക്കുന്നതെന്നും ചോദിച്ചായിരുന്നു പി.ജെ ജോസഫിന്റെ അടിയന്തര പ്രമേയം.
ഇടുക്കി ജില്ലയുടെയാകെ കാര്യമായതിനാല്‍ അവിടെനിന്നുള്ള എം.എല്‍.എമാര്‍ക്കും സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കി.
ആരുമായും ആലോചിക്കാതെയാണ് കഴിഞ്ഞ ഓഗസ്റ്റ് 22ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നും മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വികസനം വേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും ഇടുക്കിയിലേക്കു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
റവന്യൂ വകുപ്പിന്റെ ഉത്തരവിലെ അവ്യക്തത തീര്‍ത്തുകൊണ്ട് 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്നും ഇടുക്കിയിലെ ഭൂമിവില പൂജ്യമായിരിക്കുകയാണെന്നും ബാങ്കുകള്‍ വായ്പ നല്‍കുന്നില്ലെന്നും ഇ.എസ് ബിജിമോള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സവര്‍കക്ഷി യോഗം വിളിക്കണമെന്ന് എസ്.രാജേന്ദ്രനും ആവശ്യപ്പെട്ടു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതില്‍ അതിപ്രധാന പങ്ക് വഹിക്കുന്ന പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെട്ട ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍ പ്രദേശത്ത് കെട്ടിട നിര്‍മാണത്തിന് റവന്യു വകുപ്പിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരിച്ചു.
ഈ തീരുമാനം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന തുടര്‍ നടപടികളെക്കുറിച്ച് ആലോചിച്ചിക്കുകയാണ്.
ഓഗസ്റ്റില്‍ ഇറക്കിയ ഉത്തരവില്‍ ഇനിമേല്‍ ഇടുക്കി ജില്ലയില്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ് എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നത് പരിഷ്‌ക്കരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തെ എട്ട് വില്ലേജുകളിലേക്ക് മാത്രമാക്കി ഭേദഗതി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ചെറുകിട നിര്‍മിതികള്‍ അത് ഏതാവശ്യത്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു നോക്കാതെ തന്നെ നിയമപരമാക്കുക എന്ന ഗുണപരമായ വശമാണ് ഉത്തരവുകളിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  44 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago