ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണം: ജില്ലയിലെ എല്‍.ഡി.എഫ് നേതാക്കളുടെ നിവേദനം
തൊടുപുഴ: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ എല്‍ ഡി എഫ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
എല്‍.ഡി .എഫ് കണ്‍വീനര്‍ കെ കെ ശിവരാമനാണ് നിവേദനം കൈമാറിയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്, വനംമന്ത്രി കെ.രാജു എന്നിവരുമായും എല്‍.ഡി.എഫ് നേതാക്കള്‍ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് സംഘത്തിന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ഉറപ്പ് നല്കി. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പട്ടയമേളകള്‍ നടത്തുമെന്നും ജില്ലയിലെ പട്ടയം ഉള്‍പ്പടെയുള്ള ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും റവന്യു മന്ത്രി അറിയിച്ചു.
സംസ്ഥാന വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി, സി.പി.എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്, എന്‍ സി പി ദേശീയസമിതി അംഗം അനില്‍ കൂവപ്ലാക്കല്‍, കേരളാ കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോണി ചെരിവുപറമ്പില്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."