ബസുകള്‍ ഉരസി: നടുറോഡില്‍ ഗതാഗതം മുടക്കി കെ.എസ്.ആര്.ടി.സി- സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം
പാലാ : കെ.എസ്.ആര്.ടി.സിയും സ്വകാര്യബസു തമ്മില്‍ ഉരഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം മുടക്കി നടുറോഡില്‍ വാക്കേറ്റം. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് പാലാ-ഏഴാച്ചേരി-രാമപുരം റോഡില്‍ ഏഴാച്ചേരി ഗുരുമന്ദിരം വളവിലാണ് സംഭവം.
പാലായില്‍ നിന്ന് തൊടുപുഴക്ക് പോവുകയായിരുന്ന സ്വകാര്യബസും രാമപുരത്തു നിന്നും കോട്ടയത്തിന് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സിയും വളവില്‍ ഹോണ്മുഴക്കാതെ വന്നതിനെ തുടര്‍ന്നാണ് നേര്‍ക്ക്നേര്‍ എത്തിയത്. പെട്ടെന്ന് ഇരുബസുകളും ബ്രേക്ക് ചെയ്തെങ്കിലും തമ്മില്‍ ഉരസിയാണ് നിന്നത്. ഇതേത്തുടര്‍ന്ന് ഇരുബസിലെയും ജീവനക്കാര്‍ പുറത്തിറങ്ങി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ആരാണ് ആദ്യം ഇടിപ്പിച്ചത് എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇതോടെ വീതികുറഞ്ഞ റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ പിന്നാലെയെത്തിയ സ്വകാര്യബസിലെ ഡ്രൈവര്‍ ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിച്ച് ബസുകള്‍ മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇതിനിടെ യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് രാമപുരം പൊലിസും സ്ഥലത്തെത്തി. ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നു ഗതാഗതം തടസപ്പെട്ട നടപടിയില്‍ നാട്ടുകാര്‍ പൊലിസിനോട് പരാതി പറഞ്ഞു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."