HOME
DETAILS

പദ്ധതികള്‍ പൂര്‍ണമായും ജനകീയവത്ക്കരിക്കണം: കെ. ബാബു എം.എല്‍.എ

  
backup
November 24 2018 | 20:11 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c

പാലക്കാട്:ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് സംസ്ഥാനം നേരിട്ടതെന്നും നവകേരള സൃഷ്ടിയുടെ ഭാഗമാവാന്‍ മുതലമട ഗ്രാമപഞ്ചായത്തിന് സാധിക്കണമെന്നും കെ ബാബു എം.എല്‍.എ. മുതലമട പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി 2017-22 ആസൂത്രണവും 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവും സംബന്ധിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
12-ാം പഞ്ചവത്സര പദ്ധതി പ്രകാരം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ 13-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പോത്തമ്പാടം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് മെംബര്‍ കെ സന്തോഷ് കുമാര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ കണ്ടമുത്തന്‍, സ്ഥിരം സമിതിയംഗങ്ങള്‍, മെംബര്‍മാര്‍ പങ്കെടുത്തു.
വകയിരുത്തിയ തുക
പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റില്‍ നിന്ന് 10,20,35000 രൂപയാണ് മുതലമട പഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. വികസന ഫണ്ടിനത്തില്‍ 81,10,0000 രൂപയും മെയിന്റനന്‍സ് ഫണ്ടിനത്തില്‍ 20,935000 രൂപയും വകയിരുത്തിയിട്ടുണ്ട്. സാധാരണ വിഹിതമായി 3,78,23,000 രൂപയും 14-ാം ധനക്കാര്യ കമ്മീഷന്‍ ഗ്രാന്റായി 16330000 രൂപയും പ്രത്യേക ഘടക പദ്ധതികള്‍ക്കായി 1,63,59000, പട്ടികവര്‍ഗ ഉപപദ്ധതികള്‍ക്കായി 1,05,88000 രൂപയുമാണ് വികസന ഫണ്ടിനത്തില്‍ വകയിരുത്തിയിരിക്കുന്നത്. മുതലമട പഞ്ചായത്ത് കരട് വാര്‍ഷിക പദ്ധതികള്‍ പ്രകാരം ഉല്‍പാദനമേഖലയ്ക്ക് 1,3200000 രൂപയും സേവന മേഖലയ്ക്ക് 1,6815000 രൂപയും പട്ടികജാതി സേവനമേഖലയില്‍ 93,61800 രൂപയും വകയിരുത്തിയതായി മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അറിയിച്ചു.
വകയിരുത്തേണ്ടവ
ലൈഫ് ഭവന പദ്ധതിക്ക് പ്രാധാന്യം നല്‍കികൊണ്ട് 75,64600 രൂപയും അങ്കണവാടി പോഷകാഹാര പദ്ധതിക്കായി 3500000 രൂപയും എസ്.എസ്.എ വിഹിതമായി 15,57000 രൂപയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 500000 രൂപയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 500000 രൂപയും മാലിന്യ സംസ്‌ക്കരണത്തിനായി 30,25840 രൂപയും ശിശുവയോധികര്‍ വികലാംഗര്‍ക്കായി 32,38500 രൂപയും വനിത ഘടകപദ്ധതികള്‍ക്കായി 64,71000 രൂപയും അഗതിരഹിത കേരളം അഥവാ ആശ്രയ പദ്ധതിക്കായി 500000 രൂപയും എം.എസ് ഭവനപദ്ധതി ലോണ്‍ വിഹിതമായി 2000000 രൂപയും വകയിരുത്തണമെന്നും സെമിനാറില്‍ വിലയിരുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago