മോഷണ പരമ്പരയിലെ പ്രതി പിടിയിലായതായി സൂചന
നെയ്യാറ്റിന്‍കര: ബാലരാമപുരം മുതല്‍ നാഗര്‍കോവില്‍ വരെയുള്ള ഹൈവേകളിലെ കടകളില്‍ മോഷണ പരമ്പര നടത്തിയ ആള്‍ പൊലിസ് കസ്റ്റഡിയിലായതായി സൂചന. നെയ്യാറ്റിന്‍കര, പാറശാല, ഉദിയന്‍കുളങ്ങര, അമരവിള തുടങ്ങിയ ഹൈവേകളിലെ കടകളില്‍ മോഷണം നടത്തിയ ആളെന്ന് സംശയിക്കുന്ന ആര്യങ്കോട് സ്വദേശി മണികണ്ഠനാണ് പൊലിസ് കസ്റ്റഡിയിലായതായി സ്ഥിരീകരിക്കാത്ത റി പ്പോര്‍ട്ട് ലഭിച്ചത്.
മലയിന്‍കീഴിലെ ഒരു ഗ്രാമപഞ്ചായത്ത് മെമ്പറില്‍ നിന്നും ലഭിച്ച വിവരങ്ങളും ഉദിയന്‍കുളങ്ങരയില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണിനെ പിന്‍തുടര്‍ന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറശാല പൊലിസും നാഗര്‍കോവില്‍ പൊലിസും സംയുക്തമായി പ്രതിയെ നാഗര്‍കോവിലില്‍ നിന്നും പിടികൂടിയതായി അറിയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പും ഇത്തരത്തിലുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്ത നെയ്യാറ്റിന്‍കരയില്‍ പ്രചരിപ്പിച്ചിരുന്നു. നെയ്യാറ്റിന്‍കര പൊലിസിന്റെ മാനംകാക്കാന്‍ ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്താറുണ്ടെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."