ഇടതുകര കനാലിലെ ക്രോസ് ഷട്ടറുകള്‍ ഉയര്‍ത്താനായില്ല പഞ്ചായത്തുകളിലേക്ക് വെള്ളം എത്തില്ല
വണ്ടിത്താവളം: കനാലിനു കുറുകെയുള്ള തകര്‍ന്ന ക്രോസ്സ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാത്തത് മൂലത്തറ ഇടതുകരകനാലിലെ വാലറ്റ പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നതുന് തടസമായി. കമ്പാലത്തറ എരിയില്‍ നിന്നും നന്ദിയോട് വരെയുള്ള 5 കിലോമീറ്റര്‍ മെയിന്‍ കനാലില്‍നാല് ക്രോസ്സ് ഷട്ടറുകളാണ് ഉള്ളത് ഇതില്‍ മുന്നെണ്ണത്തിലും കേടുപാട് ഉണ്ട്.
മുഴുവനായി തുറന്ന് വെള്ളം വിടാന്‍ കഴിയാത്ത വിധം ഷട്ടറുകള്‍ തകര്‍ന്നിട്ടുണ്ട്. ആദ്യത്തെ 750 മീറ്റര്‍ മാത്രം അടുത്തുള്ള കുന്നംകാട്ടുപതി ഷട്ടര്‍ പൂര്‍ണമായും ഉയര്‍ത്താന്‍ പറ്റാത്തതിനാല്‍ കമ്പാലത്തറ എരിയിലെ മെയിന്‍ ഷട്ടര്‍ പാതി മാത്രമേ തുറക്കാന്‍ കഴിയുന്നുള്ളൂ.കൂടുതല്‍ തുറന്നാല്‍ മെയിന്‍ കനാലിലെ കേടുവന്ന ഷട്ടറിന്റെ തടസ്സം മൂലം കനാല്‍ കവിഞ്ഞ് അപകടമുണ്ടവാന്‍ സാധ്യതയുണ്ട്.
ഈ അപകട ഭീഷണി ഒഴിവാക്കാന്‍ പാതിതുറക്കുമ്പോള്‍ തന്നെ വാലറ്റത്ത് എത്തേണ്ടവെള്ളം പകുതിയായമാറും. പിന്നീട് തകരാറിലായ ഓരോ ബ്രാഞ്ചിനും അടുത്തുള്ള ക്രോസ്സ് ഷട്ടറുകള്‍ തുറക്കാതെ വരുമ്പോള്‍ ജലവിതരണം മൂന്നില്‍ രണ്ടായി കുറയും. അങ്ങിനെ പതിനൊന്ന് ബ്രാഞ്ചു കനാലിലൂടെ വീതം വെച്ചതിന് ശേഷം മാത്രമാണ് തത്തമംഗലത്തിനു താഴെ വെള്ളം എത്തുകയുള്ളൂ. ഇത് പരിഹരിക്കാന്‍ മുകളിലെ ബ്രാഞ്ചുകള്‍ അടച്ചാലും തുറക്കാത്ത ക്രോസ്സ് ഷട്ടറുകള്‍ തടസ്സമാകും. കൂടാതെ, കാലപഴക്കം വന്ന ഇരുമ്പ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ വലിയ കായികശക്തി ആവശ്യമായതിനാല്‍ ജീവനക്കാരും ഉയര്‍ത്താന്‍ ശ്രമപ്പെടുന്നു. കുന്നംകാട്ടുപതി, കുറ്റിക്കല്‍ചള്ള, പാട്ടികുളം, നന്നിയോട്, അയ്യപ്പങ്കാവ്, വണ്ടിത്താവളം,തുരുശുമൊക്ക് എന്നി ക്രോസ്സ് ഷട്ടറുകള്‍ പൂര്‍ണമായി ഉയര്‍ത്തുകയും ഇവിടെത്തെ ബ്രാഞ്ചു കനാലുകള്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പെരുവെമ്പ് പഞ്ചായത്തിലും അതിനു താഴെയുള്ള കര്‍ഷകര്‍ക്കും കൃഷിക്ക് വെള്ളം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ.
ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കൃഷിയിറക്കാന്‍ പറ്റാതെ ഉഴലുന്ന കര്‍ഷകര്‍ ഒരുവശത്തും സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുന്ന ഷട്ടറുകള്‍ നേരെയാക്കാന്‍ വലയുന്ന ഉദ്യോഗസ്ഥരും മറുവശത്തും. ഷട്ടറുകള്‍ നന്നാക്കുന്ന ചുമതല മലമ്പുഴ മെക്കാനിക്ക് സെക്ഷനാണ്. നാല് വര്‍ഷം മുന്‍പ് തന്നെ നന്നാക്കാനുളള പ്രപ്പോസ്സല്‍ കൊടുത്തതായും പറയുന്നു.
ഇതിന്റെ നടപടികള്‍ വൈകുന്നതാണ് ഷട്ടറുകള്‍ നേരയാക്കാന്‍ കഴിയാത്തത.് ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി വേണ്ട നടപടികള്‍ ആര് സ്വികരിക്കുമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍ ഇതിനിടയിലാണ് മൂലത്തറയിലും വണ്ടിത്താവളത്തും കനാല്‍ ഭിത്തികളും തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."