ഹിരോഷിമ ദിനം: നാടെങ്ങും വിവിധ പരിപാടികള്‍
മുക്കം: ഹിരോഷിമാ ദിനത്തിന്റെ ഭാഗമായി മലയോര മേഖലയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയും സന്ദേശറാലിയുമുള്‍പ്പെടെ വിവിധ പരിപാടികള്‍ നടന്നു.
കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി അസീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ടി.ടി ഇസ്മാഈല്‍, കെ.പി അബ്ദുറഹ്മാന്‍, പി.ജെ കുര്യന്‍, ബാബു മൂലയില്‍, ഖമറുദ്ദീന്‍, കെ.കെ അതുല്യ, ഇര്‍ഷാദ് ഖാന്‍ സംസാരിച്ചു.
ഒയിസ്‌ക ഇന്റര്‍നാഷനല്‍ മുക്കം ചാപ്റ്റര്‍ ഐഡിയല്‍ ട്രെയിനിങ് സ്‌കൂളുമായി സഹകരിച്ചു നടത്തിയ ദിനാചരണം ബന്ന ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബെന്നി ജോസ് അധ്യക്ഷയായി. സുരേഷ് മാമ്പറ്റ, എ.എം ജമീല, ആസാദ് മുക്കം, ജസിന്ത് സംസാരിച്ചു. ചടങ്ങില്‍ ഐഡിയല്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.
മണാശ്ശേരി ഗവ. യു.പി സ്‌കൂളില്‍ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ ദീപം തെളിയിക്കല്‍, യുദ്ധവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം, പ്ലക്കാര്‍ഡ് നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണ മത്സരം എന്നിവ നടന്നു. പ്രധാനാധ്യാപകന്‍ ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മനോമോഹന്‍ അധ്യക്ഷനായി.
ചെറുവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുദ്ധവിരുദ്ധ റാലി നടന്നു. പി.ടി.എ വൈസ് പ്രസിഡന്റ് എന്‍. ജമാല്‍ ഉദ്ഘാടനം ചെയ്തു. വേലായുധന്‍ അധ്യക്ഷനായി. ജയിംസ്, ഫാസില്‍, മുജീബ്‌റഹ്മാന്‍, മജീദ് നേതൃത്വം നല്‍കി.
ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ മുക്കം ടൗണില്‍ യുദ്ധവിരുദ്ധ റാലി നടന്നു.
താമരശ്ശേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമാധാന സന്ദേശ റാലി നടത്തി. പോസ്റ്റര്‍ നിര്‍മാണം, സുഡാക്കോ കൊക്കുകളുടെ നിര്‍മാണം, ചിത്രപ്രദര്‍ശനം എന്നിവയും നടന്നു. അമല്‍രാജ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനത്തില്‍ സജി ജോണ്‍, വി.ടി ഫിലിപ്പ്, ബേബി മാത്യു, അനീഷ് സി. ജോര്‍ജ്, ജോജി ജോണ്‍, കെ.ടി സാലി, ലിജോ ജോസഫ് പ്രസംഗിച്ചു.
കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമ റഹീം സെന്ററില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധ വിരുദ്ധ പ്ലക്കാര്‍ഡുകളേന്തി സമാധാന റാലി നടത്തി. മൈമിങ്ങും ഹിരോഷിമ-നാഗസാക്കി സംഭവത്തെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും സന്ദേശ ഗാനങ്ങളും അവതരിപ്പിച്ചു.
കട്ടാങ്ങല്‍: പന്നിക്കോട് എ.യു.പി സ്‌കൂളില്‍ യുദ്ധവിരുദ്ധ റാലി നടത്തി. ഹെഡ്മിസ്ട്രസ് കുസുമം തോമസ് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം എന്നിവ നടന്നു. പി.കെ അബ്ദുല്‍ ഹക്കീം, ശങ്കരനാരായണന്‍, ഉണ്ണികൃഷ്ണന്‍, പ്രസാദ് നേതൃത്വം നല്‍കി.
നരിക്കുനി: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനം ആചരിച്ചു. സമാധാനത്തിന്റെ വൃക്ഷം സ്ഥാപിക്കുകയും ഡോക്യമെന്ററി പ്രദര്‍ശനം നടത്തുകയും ചെയ്തു. പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് ഉദ്ഘാടനം ചെയ്തു. എം.എസ് ഉന്‍മേഷ്, കെ. മുഹമ്മദ്, ശ്രീലക്ഷ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."