പള്‍സര്‍ സുനിക്ക് വേണ്ടി ആളൂര്‍ ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു. സുനിയുമായി ബന്ധമുള്ളവര്‍ തന്നെ വന്നുകണ്ട് കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് താന്‍ സുനിയുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തി കേസ് ഏറ്റെടുത്തതെന്ന് ആളൂര്‍ പറഞ്ഞു
കേസില്‍ മാര്ട്ടിനൊഴികെ ബാക്കി എല്ലാപ്രതികള്ക്ക് വേണ്ടിയും താനായിരിക്കും ഹാജരാകുകയെന്നും ആളൂര്‍ വ്യക്തമാക്കി .തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. ഇത് സൂപ്രണ്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
ജൂലായ് നാലിന് കോടതി കേസ് പരിഗണിക്കുമ്പോള്‍ ആളൂര്‍ ഹാജരാകും. അതേസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി സുനി തന്നോട് പറഞ്ഞതായി ആളൂര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സുനി വേണ്ടിവന്നാല്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കുമെന്നും ആളൂര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."