മോദി ഭരണത്തില്‍ കാര്‍ഷിക മേഖല തകരുന്നു: ജനതാദള്‍
എടച്ചേരി: മോദി ഭരണത്തില്‍ രാജ്യത്തു കാര്‍ഷിക മേഖല തകരുകയാണെന്നും ശതകോടീശ്വരന്മാരെ സഹായിച്ച് പാവങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്‌കരന്‍ പറഞ്ഞു.
കോണ്‍ഗ്രസ്, ബി.ജെ.പി സര്‍ക്കാരുകള്‍ ബോഫേഴ്‌സ്, റാഫേല്‍ വിമാന കച്ചവടത്തിലൂടെ അഴിമതി നടത്തിയപ്പോള്‍ ജനതാ സര്‍ക്കാരുകള്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയും മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തുകയുമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങണ്ണൂര്‍ ടൗണില്‍ എല്‍.ജെ ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി മഹിളാ ജനതാദള്‍ നേതാവും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന കെ. പത്മാവതി ടീച്ചര്‍ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം ഇ.പി ദാമോദരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.കെ സജിത് കുമാര്‍, പി.എം നാണു, രവീന്ദ്രന്‍ പാച്ചാക്കര പ്രസംഗിച്ചു. പി.കെ അശോകന്‍ സ്വാഗതവും വള്ളില്‍ പവിത്രന്‍ നന്ദിയും പറഞ്ഞു.
രാവിലെ ശവകുടീരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് പാര്‍ട്ടി ഓഫിസില്‍ നടന്ന അനുസ്മരണ കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വത്സരാജ് മണലാട്ട് അധ്യക്ഷനായി.
ഗംഗാധരന്‍ പാച്ചക്കര, എം.പി നിര്‍മല, കെ. രജീഷ്, ടി. പ്രകാശന്‍, മനക്കല്‍ വേണുഗോപാലന്‍, ടി.പി വാസു, കെ. നാരായണന്‍, പി.കെ സജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."