മതത്തെ അവഹേളിക്കുന്ന നാടകം: അധികാരികളുടെ നിലപാട് അപലപനീയം
വടകര: ജില്ലാ കലോത്സവത്തില്‍ മേമുണ്ട ഹൈസ്കൂള്‍ അവതരിപ്പിച്ച നാടകം ഇസ്ലാം മതത്തെ വികലമായി ചിത്രീകരിക്കുന്നതും സമുദായത്തെ അവഹേളിക്കുന്നതുമാണെന്ന് എസ്.വൈ.എസ് വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
വിഷയത്തില്‍ അധികൃതര്‍ നിലപാട് തിരുത്തുകയും മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് ഡോ. കെ.എം അബ്ദുല്‍ ലത്തീഫ് നദ്വി, സെക്രട്ടറി മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, വരയാലില്‍ മൊയ്തു ഹാജി, മുഹമ്മദ് അസ്ലം ദാരിമി, കുട്ടോത്ത് മൂസ ഹാജി, ശുഐബ് കുന്നത്ത്, നവാസ് കോറോത്ത്, ടി.കെ അബ്ദുല്‍ ലത്തീഫ് മൗലവി സംബന്ധിച്ചു.
വില്യാപ്പള്ളി: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്ലാമിനെയും ശരീഅത്തിനെയും ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് വില്യാപ്പള്ളി എസ്.എം.എഫ് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
വരയാലില്‍ മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാന് അഹ്സനി അദ്ധ്യക്ഷത വഹിച്ചു.സി.എസ് അബ്ദുസ്സലാം ബാഖവി, നവാസ് കോറോത്ത്, ആര്.കെ അബ്ദുല്ല ഹാജി, കുന്നോത്ത് കുഞ്ഞിമ്മൂസ ഹാജി, കുട്ടോത്ത് മൂസ ഹാജി, കണ്ണോത്ത് മൊയ്തു ഹാജി, റാഹത്ത് കുഞ്ഞബ്ദുല്ല ഹാജി, അമ്മാടി അമ്മദ് ഹാജി, സി.പി റംഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."