യുദ്ധ വിരുദ്ധ സന്ദേശവുമായി ഹിരോഷിമ ദിനമാചരിച്ചു
പരപ്പനങ്ങാടി: ഉള്ളണം എ.എം.യു.പി സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനാചരണം നടത്തി. സുഡാക്കോ സസാക്കിയുടെ ഓര്‍മയ്ക്കായി കുട്ടികള്‍ കടലാസ് കൊക്കുകള്‍ നിര്‍മിച്ചു. കൊളാഷ് പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, യുദ്ധവിരുദ്ധ റാലി, പ്രതിജ്ഞ എന്നിവയും നടന്നു. പ്രധാനാധ്യാപകന് അബൂബക്കര്‍, വര്‍ഗീസ് മാസ്റ്റര്‍, വി. നാസര്‍, പി.പി നൗഷിറ, പി.പി ജസ്ന നേതൃത്വം നല്കി.
വേങ്ങര: ചേറൂര് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം 'സഡാകോ സ്റ്റില്‍ സ്പീക്കേഴ്സ്' എന്ന സന്ദേശത്തോടെ ആചരിച്ചു. 730 വിദ്യാര്‍ഥികളെ അണിനിരത്തി 500 യുദ്ധ വിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുമായി 'വാര് ഈസ് വെല്‍' എന്ന സന്ദേശ പ്രദര്‍ശനം നടന്നു. ചടങ്ങില്‍ വിമുക്തഭടന് കെ.സുകുമാരന്‍ സമാധാനത്തിന്റെ പ്രതീകമായി വെള്ളരി പ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. മാനേജര്‍ മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.ജി അനില്‍കുമാര്‍ മാസ്റ്റര്‍ യോഗത്തില്‍ അധ്യക്ഷനായി. പി.അന്‍വര്‍, രാജേഷ്, സന്തോഷ്, അബ്ദുറഹീം, രാമചന്ദ്രന്, അഹമ്മദ്, സുഹൈര്‍ സംസാരിച്ചു.
പരപ്പനങ്ങാടി: പുത്തരിക്കല്‍ പെംസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ഹിരോഷിമ ദിനം ആചരിച്ചു. സ്കൂള്‍ മാനെജര്‍ പി.ഒ. അന്‍വര്‍, ഹാരിസ് കാവുങ്ങല്‍ എന്നിവര്‍ പ്രാവുകളെ പറത്തി സമാധാന സന്ദേശം നല്കി. പോസ്റ്റര്‍ നിര്‍മാണ മത്സരം, ഫിലിം ഷോ, യുദ്ധവിരുദ്ധ പ്രതിജ്ഞ നടന്നു . അധ്യാപകരായ എം ബി ബീന ,ഷാനവാസ് മുള്ളുങ്ങല്‍ , കെ അനസ് എന്നിവര്‍ നേതൃത്വം നല്കി.
കോട്ടക്കല്‍: കാവതികളം നജ്മുല്‍ ഹുദ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ഹിരോഷിമ ദിനാചരണം പ്രിന്‍സിപ്പല്‍ കെ മുഹമ്മദ് മാസ്റ്റര്‍ വെള്ളരിപ്രാവുകളെ വാനിലേക്കുയര്‍ത്തി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ നിര്‍മാണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. ടി അബ്ദുറഷീദ് മാസ്റ്റര്‍, വി.കെ ഷക്കീല, ആര്.ശ്രീലക്ഷ്മി, വി ഷിജി, ഹുസൈന് ഫൈസി എന്നിവര്‍ നേതൃത്വം നല്കി.
പരപ്പനങ്ങാടി: പുത്തന്‍ കടപ്പുറം ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധ വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകന് എം.വി ചന്ദ്രന് മാസ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്തു. യുദ്ധ വിരുദ്ധ പ്ലേ കാര്ഡ്നിര്മാണം, മുദ്രാവാക്യമത്സരം, ക്വിസ് മത്സരം എന്നിവയും നടത്തി. കെ.ബാബു, വി.രാമചന്ദ്രന്, വി.രഘുനാഥന്, കെ.എം സിദ്ദീക്ക് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."