HOME
DETAILS

ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി

  
backup
November 07 2019 | 18:11 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d

ലണ്ടന്‍: ഇന്ത്യയിലേക്ക് നാടു കടത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ബാങ്ക് തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദി. ജാമ്യാപേക്ഷ പരിഗണക്കവെ കോടതിയില്‍ വച്ചാണ് നീരവ് മോദി ഇക്കാര്യം പറഞ്ഞത്. ജയിലില്‍വച്ച് തന്നെ മൂന്ന് പ്രവാശ്യം മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജാമ്യാപേക്ഷ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അഞ്ചാമതും തള്ളി. ചീഫ് മജിസ്‌ട്രേറ്റ് ഇമ്മാ അര്‍ബുത്‌നോട്ടാണ് ജാമ്യം തള്ളിയത്. 2020 മേയില്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ജാമ്യം തേടി വീണ്ടും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയെ നീരവ് സമീപിച്ചത്. ശക്തമായ മാനസിക സമ്മര്‍ദവും ഉത്ണഠയും അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് നീരവ് മോദി കോടതിയില്‍ ആവശ്യപ്പെട്ടത്. ജയിലിലെ രണ്ട് തടവുകാര്‍ നീരവ് മോദിയെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ഹൂഗോ കെയ്ത് പറഞ്ഞു.
ജാമ്യത്തുകയായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാമെന്നും വീട്ടുതടങ്കലില്‍ കഴിയാന്‍ തയാറാണെന്നും മോദിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നീരവ് മോദിയുടെ ജാമ്യാപേക്ഷ നേരത്തെ നാല് തവണ കോടതി നിഷേധിച്ചിരുന്നു. ലണ്ടനിലെ നിയമം അനുസരിച്ച് നാല് തവണയും ജാമ്യം നിഷേധിച്ചാല്‍ പുതിയ കാരണം നിരത്തി മാത്രമേ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ, ഇത് മുന്‍നിര്‍ത്തി കടുത്ത വിഷാദരോഗത്തിനു അടിമയാണെന്നായിരുന്നു കോടതിയില്‍ നീരവ് പറഞ്ഞത്.
നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലും നീരവ് പിടിയിലായിരുന്നു. ഈ കേസിലും നീരവ് മോദിക്കു കോടതി ജാമ്യം നിഷേധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  17 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  17 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  17 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago