HOME
DETAILS
MAL
തിരൂര്‍ ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ട്; വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു
backup
June 28 2017 | 20:06 PM
തിരൂര്‍: മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് തിരൂര്‍ ബസ് സ്റ്റാന്‍ഡിലെ കടകമ്പോളങ്ങളെ പ്രതികൂലമായി ബാധിച്ചു.
മഴവെള്ളം കടകളിലേക്ക് പരന്നൊഴുകിയതിനാല്‍ ഉച്ചവരെ വ്യാപാരികള്‍ കച്ചവടം നിര്‍ത്തിവെച്ച് കടകള്‍ക്ക് ഷട്ടറിട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും രാവിലെയുമായി പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടാണ് ബസ് സ്റ്റാന്‍ഡിലെ കടകളിലേക്ക് വെള്ളം പരന്നൊഴുകാന്‍ ഇടയാക്കിയത്.
മഴവെള്ളത്തില്‍ ബസ് സ്റ്റാന്‍ഡിലെ ചപ്പുചവറുകള്‍ കൂടി കലര്‍ന്നതോടെ യാത്രക്കാരെയും കച്ചവട സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയായി. മഴ പെയ്താല്‍ ബസ് സ്റ്റാന്‍ഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുകി പോകാന്‍ സംവിധാനമില്ലാത്തതാണ് പ്രശ്നം.
ഇതില്‍ പ്രതിഷേധിച്ചുകൂടിയായിരുന്നു വ്യാപാരികളുടെ കടയടച്ചിടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."